Friday 14 December 2018


വല്ലാത്തൊരു ആശംസയായിപ്പോയി; കോണ്ടം കമ്പനികള്‍ക്കെതിരെ രണ്‍വീര്‍-ദീപിക ആരാധകര്‍

By Anju N P.16 Nov, 2018

imran-azhar


ദീപിക - രണ്‍വീര്‍ വിവാഹം കൊങ്കണി ആചാരപ്രകാരം നടന്നതിന് പിന്നാലെ നിരവധി പേരാണ് താരജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. എന്നാല്‍, മറ്റൊരു വേറിട്ട ആശംസയാണ് ഇപേ്പാള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രണ്‍വീര്‍ - ദീപിക ദമ്പതികളോട് ഇത്രയും വേണമായിരുന്നോ എന്നാണ് ആരാധകര്‍ അല്‍പ്പം ദേഷ്യത്തോടെ തന്നെ ചോദിക്കുന്നത്. പ്രമുഖ കോണ്ടം നിര്‍മ്മാതാക്കളായ ഡ്യൂറെക്‌സും മാന്‍ഫോഴ്‌സുമാണ് ദിപീകയ്ക്കും രണ്‍വീറിനും ആശംസകള്‍ നേര്‍ന്നത്. നര്‍മ്മരസത്തിന്റെ മേമ്പൊടി ചേര്‍ത്തായിരുന്നു കോണ്ടം കമ്പനികളുടെ വിവാഹാശംസ.


ഔദ്യോഗികമായി അതില്‍ മോതിരമിട്ടതിന് ദീപികയ്ക്കും രണ്‍വീറിനും ആശംസകള്‍ എന്ന കാര്‍ഡാണ് ഡ്യൂറെക്‌സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ പൊതിഞ്ഞിരിക്കുന്നു എന്ന അടിക്കുറിപേ്പാടെയാണ് പോസ്റ്റ്.

https://twitter.com/DurexIndia/status/1062656595916664832


മാന്‍ഫോഴ്‌സാണെങ്കില്‍ അവരുടെ കോണ്ടത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അഞ്ച് തരത്തിലുളള കോണ്ടമാണ് അതിലുളളത്. അതില്‍ ഏതെങ്കിലും ഒന്നും തിരഞ്ഞെടുക്കാന്‍ ആവശ്യപെ്പടുന്നുണ്ട്. എന്നാല്‍, പിന്നീട് സംഗതി വിവാദമായപേ്പാള്‍ ട്വിറ്ററിലെ പോസ്റ്റ് കമ്പനി പിന്‍വലിച്ചു. കോണ്ടം കമ്പനികളുടെ ആശംസ ഇത്തിരി കടന്നു പോയെന്നാണ് ആരാധകരുടെ പ്രതികരണം. ഇവര്‍ അതില്‍ തങ്ങളുടെ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.