Tuesday 19 March 2024




ദുബൈയില്‍ നിന്നും യാത്ര തിരിച്ച് ദിലീപ്

By Farsana Jaleel.01 Dec, 2017

imran-azhar

ദുബൈയില്‍ നിന്നും ദിലീപ് തിരിച്ച് നാട്ടിലേയ്ക്ക്... ദുബൈയില്‍ പുട്ട് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ദിലീപ് ചടങ്ങില്‍ പങ്കെടുത്ത ശേഷം നാട്ടിലേയ്ക്ക് മടങ്ങി. യുഎഇ കരാമിയില്‍ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാനെത്തുകയായിരുന്നു ദിലീപ്. കഴിഞ്ഞ ദിവസെ വൈകിട്ട് ഏഴിനായിരുന്നു ഉദ്ഘാടനം. ജയില്‍ മോചിതനായ ശേഷം ഇതാദ്യമായാണ് ദിലീപ് ദുബൈയിലെത്തിയത്.

 

പ്രവാസികള്‍ നിറഞ്ഞ കയ്യടികളോടെയാണ് ദിലീപിനെ വരവേറ്റത്. അമ്മ സരോജവും ദിലീപിനൊപ്പം ഉണ്ടായിരുന്നു. കാവ്യ മാധവനും മകള്‍ മീനാക്ഷിയും കൂടെയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും മീനാക്ഷിയ്ക്ക് പരീക്ഷ ആയതിനാല്‍ ഇരുവരും ഈ യാത്രയിലില്ലായിരുന്നു.

 

ചൊവ്വാഴ്ച്ചയാണ് ഇരുവരും ദുബൈയിലെത്തിയത്. ദിലീപ് നാദിര്‍ഷ എന്നിവരടക്കം അഞ്ച് പാര്‍ടണര്‍മാരുടെ അമ്മമാര്‍ രാവിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈകിട്ട് ദിലീപും നാദിര്‍ഷയും മറ്റു നടന്‍മാരും ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

ദിലീപ് എത്തുമെന്നറിഞ്ഞ് കരാമയിലെ റസ്റ്റോറന്റിനടുത്ത് മണിക്കൂറുകള്‍ക്ക് മുമ്പെ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ദുബൈയ് രാജ്യാന്തര വിമാനത്താവളത്തില്‍ പൊന്നാടയണിയിച്ച് ദിലീപിനെ സുഹൃത്തുക്കള്‍ സ്വീകരിച്ചു. ദിലീപ് എത്തിയതോടെ ആര്‍പ്പുവിളികളും താരമേളങ്ങളുമായി ജനങ്ങള്‍ ഒഴുകിയെത്തി. ആരാധകരെ കാണാന്‍ ദിലീപ് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ദിലീപ് റസ്റ്റോറന്റിന് മുകള്‍ നിലയിലെ ബാല്‍ക്കണയില്‍ നിന്നും താഴേയ്ക്ക് കൈവീശി.