Saturday 21 July 2018

ഞായറാഴ്ച സിനിമ കാണാനും ദിലീപിന് അനുമതിയില്ല

By Subha Lekshmi B R.17 Jul, 2017

imran-azhar

ഞായറാഴ്ചകളില്‍ ആലുവ സബ്ജയിലില്‍ നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് ദിലീപ് അടക്കമുളള നാല് പ്രതികളെ അധികൃതര്‍ മാറ്റിനിര്‍ത്തി. ദിലീപിനെയും നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മറ്റ് മൂന്നുപേരെയുമാണ് സിനിമ കാണുന്നതില്‍ നിന്ന് വിലക്കിയത്. പ്രദര്‍ശനം നടക്കുന്പോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനാല്‍ ഇവരെ സെല്ളില്‍ നിന്നും പുറത്തിറക്കിയില്ല.

 

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയായിരുന്നു ഇന്നലെ തടുവാര്‍ക്കായി പ്രദര്‍ശിപ്പിച്ചത്. രാവിലത്തെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞശേഷമായിരുന്നു ജയിലിലെ സിനിമാപ്രദര്‍ശനം. ദിലീപ് കഴിയുന്ന രണ്ടാംസെല്ളിനോട് ചേര്‍ന്നുളള വരാന്തയിലാണ് ടിവി വെച്ചിരുന്നത്. സെല്ളിലെ ദിലീപിന്‍റെ സഹതടവുകാര്‍ സിനിമ കാണാന്‍ പോയിരുന്നു. അതേസമയം, ശനിയാഴ്ച വൈകിട്ട് ജയിലിലെത്തിയ ദിലീപ് രാത്രിയും ഞായറാഴ്ച പകലുമായി ഉറക്കത്തിലായിരുന്നു.