Tuesday 19 March 2024




ഇതെങ്കിലും കുഴപ്പിക്കരുത്, ഇനിയൊരങ്കത്തിന് ബാല്യമില്ല..........ദിലീപ്

By sruthy sajeev .12 Apr, 2017

imran-azhar

വ്യക്തി ജീവിതത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ആളാണ് മലയാളത്തിന്റെ ജനപ്രിയ താരം. വിവാഹമോചനവും പുനര്‍വിവാഹവും ഉള്‍പ്പെടെ നിരവധി കുപ്രചാരണങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ഏറ്റവും അവസാനം കൊച്ചിയില്‍ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആണ് കാരണക്കാരന്‍ എന്നു വരെ പറഞ്ഞു.
എന്നാല്‍ ഈ പ്രചരങ്ങള്‍ക്കൊന്നും പ്രതികരണവുമായി ദിലീപ് എത്തിയിരുന്നില്ല. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധിക്കും ഉത്തരം താരം നല്‍കുന്നു.

 

ിവാദങ്ങള്‍ക്കൊന്നും ഇതുവരെ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓര്‍ത്ത് മാത്രമാണ്. എന്റെ ഏക ബലം അവളാണ്. തന്റെ ആദ്യവിവാഹ ബന്ധം തകരാന്‍ കാരണം
കാവ്യയല്ല. ഞങ്ങള്‍ തമ്മിലുള്ള ഉണ്ടായിരുന്നത് വെറും ഭാര്യ ഭര്‍ത്തൃ ബന്ധം മാത്രമായിരുന്നില്ല. അത്ര ശക്തമായ കൂട്ടുകെട്ടിലാണ് വിള്ളല്‍ വീണത്. അഞ്ച് വര്‍ഷം മുന്‍പ്
വരെ വളരെ സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്. അതിലേക്ക് കാവ്യയെയും വലിച്ചിഴയ്ക്കുകയായിരുന്നു.

 

മുന്നു വര്‍ഷം വരെ ഞാനും മകളും എന്റെ അമ്മയും മാത്രമായിരുന്നു വീട്ടിലുആയിരുന്നത്. അമ്മയ്ക്ക് ഒരു കണ്ണിന് കാഴ്ച കുറവുണ്ട്. അന്നൊന്നും ആരും തിരക്കാന്‍ വന്നിര
ുന്നില്ല. ഞാനൊരു പെണ്‍കുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതല്‍ പതിനാറ് വയസ്‌സുവരെ ഒരു പെണ്‍കുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് ഇവിടെയുള്ള സ്ത്രീകള്‍ക്കറ
ിയാം. എന്റെ സഹോദരിയാണ് അവളുടെ സമയം മാറ്റിവച്ച് വീട്ടില്‍ വന്നുനിന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നത്. ഇത് ഞാന്‍
ആദ്യം ചര്‍ച്ച ചെയ്തത് എന്റെ മകളോടാണ്.

 

കാവ്യയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്‌ള. കാവ്യയുടെ വീട്ടുകാര്‍ക്കും ഈ വിവാഹത്തോട് താല്‍പര്യം ഉണ്ടായിരുന്നില്ല. കാവ്യയെ ഞാന്‍ വിവാഹം കഴിച്ചാല്‍ ഇതുവരെയുള്ള ഗോസിപ്പുകള്‍ സത്യമായി മാറും എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു. കാവ്യയ്ക്ക് ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയാകാനാകില്‌ള, മീനാക്ഷിക്ക് കാവ്യയെ അമ്മയായി കാണാനുമാകില്‌ള, ഇക്കാര്യം എനിക്കുറപ്പുണ്ട്. ഇക്കാര്യങ്ങളൊക്കെ കാവ്യയുടെ വീട്ടില്‍ വിശദീകരിച്ചു. സുഹൃത്തുക്കളുടെ തീരുമാനത്തില്‍ മനസില്‌ളാ മനസോടെയാണ് കാവ്യയുടെ വീട്ടുകാര്‍ കല്യാണത്തിന് സമ്മതം മൂളിയത്.

 

രജിസ്റ്റര്‍ മാരേജ് മതിയെന്ന് എല്‌ളാവരും പറഞ്ഞു. ഒളിച്ചുപോയി കല്യാണം കഴിച്ചെന്ന് പറയാതിരിക്കാന്‍ അതുവേണ്ടെന്ന് ഞാന്‍ തന്നെ പറഞ്ഞു. കല്യാണത്തിന് തലേന്ന് മമ്മൂക്കയെ പോയി കണ്ടു,കാര്യങ്ങള്‍ പറഞ്ഞു. ജയറാമിനെയൊക്കെ രാവിലെ ഏഴരയ്ക്കാണ് വിളിച്ചത്. ചാനലുകള്‍ക്ക് മുന്‍പ് കൊടുത്ത വാക്ക് ഓര്‍മ്മിച്ച്, ഞാന്‍ തന്നെയാണ് എല്‌ളാവരെയും വിളിച്ചത്. എന്റെ ആദ്യവിവാഹം പറഞ്ഞുപറഞ്ഞ് ഒരു വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രായമായി വരികയാണ്,
ഇനിയൊരങ്കത്തിന് ബാല്യമില്‌ള. ദിലീപ് പറഞ്ഞു