By Farsana Jaleel.19 Oct, 2017
ദിലീപ് ശബരിമലയിലും ദര്‍ശനം നടത്തി. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് പള്ളിയും ക്ഷേത്രങ്ങളും വഴിപാടുമായി കറങ്ങിയിറങ്ങുകയാണ്.
ജയിലില്‍ നിന്നും പുറത്തിറങ്ങി രണ്ടാം ദിനം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കര്‍ പള്ളിയില്‍ കുര്‍ബാന നടത്താനായിരുന്നു. പിന്നീട് പാതിവഴിയിലായ പുതിയ ചിത്രമായ കമ്മാരസംഭവത്തിന്റെ ചിത്രീകരണ തിരക്കുകളില്‍ ഏര്‍പ്പെട്ട ദിലീപ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ഇപ്പോഴിതാ ശബരിമലയിലും സന്ദര്‍ശനം നടത്തി ദിലീപ്. ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരുമുടി കെട്ടേന്തിയാണ് ദിലീപ് മലചവിട്ടിയത്.
കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെയാണ് ദിലീപ് ശബരിമലയിലെത്തിയത്. സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ദിലീപ് രണ്ട് മേല്‍ശാന്തിമാരേയും തന്ത്രിയേയും കണ്ടു. ദിലീപിന് മേല്‍ശാന്തിമാര്‍ പുതുമന ഗണപതിയുടെ ചിത്രം നല്‍കിയാണ് സ്വീകരിച്ചത്. മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരുയുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് പുതുമന ഗണപതി. മാളികപ്പുറം ദര്‍ശനത്തിന് ശേഷം മേല്‍ശാന്തിമാരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ദിലീപ്. ദിലീപിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാനും അവര്‍ മറന്നില്ല. സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമം.