Monday 25 October 2021
മലയാള സിനിമയിലെ പ്രണയ ശിഥിലങ്ങള്‍

By Farsana Jaleel.13 Feb, 2017

imran-azhar

പ്രണയം ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു വികാരമാണ്. ചില പ്രണയങ്ങള്‍ വിളിക്കാതെ വരുന്ന അതിഥികളെ പോലാകാം......എന്നാല്‍ ചിലതോ എത്ര വിളിച്ചാലും കൂടെവരണമെന്നില്ല........എത്ര ക്ഷണിച്ചാലും തിരിഞ്ഞുനോക്കില്ല......പകരം ഓടിയൊളിച്ചേക്കാം.........ഒരിറ്റ് സ്‌നേഹത്തിനായി സൂര്യന്‍ വിടപറയും നേരം മുതല്‍ ചന്ദ്രനുദിക്കുംവരെ പല പല ദിനരാത്രങ്ങള്‍ കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ പലപല സൂര്യോദയങ്ങള്‍ കടന്നു പോയിട്ടും നരതേടിയെത്തിയിട്ടും തന്റെ പ്രണയിതാവിനായുള്ള ആ കാത്തിരിപ്പ് തുടര്‍ന്ന് കൊണ്ട് വിഡ്ഡികളായി തീര്‍ന്ന ഒട്ടനവി പേരും ഈ ലോകത്തുണ്ട്. പ്രണയിച്ച് കൊതിതീരും മുമ്പേ പ്രണയിതാവിനെ വിട്ടകലേണ്ടി വരുന്നത് തികച്ചും നിര്‍ഭാഗ്യകരമായിരിക്കും. ഈ വേദയോളം ഒന്നും വരില്ല മറ്റൊന്നും. ആ വേദന എന്തെന്നറിയണമെങ്കില്‍ നാം ഓരോരുത്തരും ആദ്യം പ്രണയം എന്തെന്നറിയണം. ശേഷം പ്രണയിക്കണം.പ്രണയത്തെ കുറിച്ച് കവിതകളെഴുതുന്ന കവികള്‍ പ്രണയനൊമ്പരങ്ങളും എഴുതാറുണ്ട്. പ്രണയം മാത്രമല്ല പ്രണയ തകര്‍ച്ചകളും ചര്‍ച്ചച്ചെയ്യപ്പെടുന്നു. മലയാള സിനിമയില്‍ പ്രണയവും പ്രണയ വിവാഹങ്ങളും സര്‍വ്വസാധാരണമാണ്. അതുപോലെയാണ് പ്രണയ തകര്‍ച്ചകളും വേര്‍പിരിയലുകളും. ഏറെ കാലം പ്രണയിച്ച് വിവാഹിതരായവര്‍ പോലും ഒടുവില്‍ വേര്‍പിരിയുന്ന കാഴ്ചയാണ് മലയാള സിനിമയില്‍ നാം കാണുന്നത്. പ്രണയവും, പ്രണയ വിവാഹവും വിവാഹ മോചനങ്ങളുമെല്ലാം മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത് 1980 കള്‍ മുതലാണ്.ദിലീപ്-മഞ്ജു വാര്യര്‍

ദിലീപ് മഞ്ജു താരജോഡികളെ മലയാളികള്‍ക്ക് അത്രപെട്ടെന്ന് മറക്കാനാകില്ല. ഇരുവരുടെയും പ്രണയവും വൈവാഹിക ജീവിതവും കണ്ട് ഏറെ സന്തോഷിച്ചവര്‍ ആരാധകര്‍ തന്നെയെന്നതില്‍ സംശയമില്ല. അത്രയ്ക്ക് പ്രിയപ്പെട്ടവരായിരുന്നു ഈ താരജോഡികള്‍. മൂന്ന് സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. അത് തന്നെയായിരുന്നു ഇരുവരേയും പ്രണയം മൊട്ടിട്ടതും ഒടുവില്‍ പ്രണയത്തില്‍ നിന്നും വിവാഹത്തിലേയ്ക്ക് കടന്നതും. 1998ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. 15 വര്‍ഷം ഒന്നിച്ച് ജീവിച്ച ശേഷമായിരുന്നു ഈ താരജോഡികള്‍ വേര്‍പിരിയുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ്. തുടര്‍ന്ന് മഞ്ജു സിനിമയിലും നൃത്തത്തിലും സജീവമായി.മുകേഷ്-സരിത

1988 ല്‍ വിവാഹിതരായ ഈ താരജോഡികള്‍ തങ്ങളുടേതായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വേര്‍പിരിയുകയായിരുന്നു. പ്രണയിച്ച് വിവാഹിതരായ മുകേഷും സരിതയും വര്‍ഷങ്ങളോളം വേര്‍പിരിഞ്ഞ് ജീവിച്ച ശേഷമായിരുന്നു വിവാഹമോചിതരാകുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടുകളുണ്ട്. കുട്ടികള്‍ സരിതക്കൊപ്പമാണ് വളരുന്നത്. 2007 ല്‍ സരിതയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ മുകേഷ് 2013 ല്‍ നര്‍ത്തകിയായ മേത്തില്‍ ദേവികയെ വിവാഹം ചെയ്തു.പ്രിയദര്‍ശന്‍-ലിസി

24വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ലിസിയും പ്രിയദര്‍ശനും വേര്‍പിരിയുന്നത്. വിവാഹമോചിതയായ ലിസി സിനിമയിലേയ്ക്ക തിരിച്ചുവരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമാ കഥയെ പോലും വെല്ലുന്ന പ്രണയമായിരുന്നു ലിസിയുടെയും പ്രിയദര്‍ശനന്റെയും. 1990 വിവാഹിതരായ ഈ താര ജോസികള്‍ വേര്‍പിരിയുന്നത് 2014ലായിരുനന്നു. ബിസിനസ്സിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു വിവാഹമോചനം.ശ്രീനാഥ്-ശാന്തികൃഷ്ണ

ഒട്ടനവധി ചിത്രങ്ങളാണ് ഈ താരജോഡികള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്.  മലയാള സിനിമയില്‍ ഇരുവരും ഒന്നിച്ചെത്തിയപ്പോള്‍ സിനമയ്ക്കകത്തും പുറുത്തും ചര്‍ച്ച ഇരുവരുടെയും പ്രണയമായിരുന്നു. 1984 ല്‍ ഗുരുവായൂരില്‍ വെച്ച് താലികെട്ടിയ ഇൗ താരദമ്പതികളുടെ കുടുംബ ജീവിതത്തിന് 11 വര്‍ഷങ്ങളുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു.സത്താര്‍-ജയഭാരതി

നിര്‍മ്മാതാവായ ഹരി പോത്തനില്‍ നിന്നും വിവാഹമോചിതയായ ജയഭാരതി 1979 ലാണ് സത്താറിനെ വിവാഹം കഴിക്കുന്നത്. ഹരിയുമായി പിരിഞ്ഞ ശേഷം സത്താറും ജയഭാരതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളുണ്ട്.


ജഗതി ശ്രീകുമാര്‍-മല്ലിക

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 1976ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും സിനിമയില്‍ സജീവമായിരുന്നു. ഒരു വര്‍ഷത്തെ ആയുസ്സ് മാത്രമെ ഈ ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്നുള്ളു. വിവാഹോചിതരായ ശേഷം ജഗതി ശ്രീകുമാര്‍ കലയെയും മല്ലിക സുകുമാരനെയും വിവാഹം ചെയ്തു.


മനോജ് കെ.ജയന്‍-ഉര്‍വ്വശി

നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ഈ താരജോഡികള്‍ യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിച്ചു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 200ല്‍ വിവാഹിതരായ ഇവരുടെ ദാമ്പത്യ ജീവിതത്തിലെ ആയുസ്സ് എട്ടു വര്‍ഷമായിരുന്നു. 2008 ല്‍ ഇരുവരും വിവാഹമോചനം നേടി. മകള്‍ കുഞ്ഞാറ്റ മനോജ് കെ.ജയ്യോടൊപ്പമാണ് താമസം. ഉര്‍വ്വശിയുടെ മദ്യപാനമാണ് കുടുംബജീവിതത്തെ ശിഥിലമാക്കിയതെന്നായിരുന്നു മനോജ് കുടുംബകോടതിയില്‍ പറഞ്ഞത്. വിവാഹ മോചനത്തിന് ശേഷം ഇരുവരും പുതിയ ജീവിതം തെരഞ്ഞെടുത്തു. മനോജ് ആശയെയും ഉര്‍വ്വശി ശിവപ്രസാദിനെയും വിവാഹം കഴിച്ചു.അനില്‍ കുമാര്‍-കല്‍പ്പന
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സംവിധായകന്‍ അനില്‍ കുമാറും  കല്‍പ്പനയും ഒന്നിക്കുന്നത്. 1989ലായിരുന്നു ഇരുവരുടെും വിവാഹം. വിവാഹ ശേഷം അനിലിന് മറ്റൊരു ബന്ധം ഉണ്ടെന്നായിരുന്നതായാണ് കല്‍പ്പന കോടതിയെ അറിയിച്ചിരുന്നത്. ഇരവര്‍ക്കുമായി ഒരു മകളുണ്ട്. 2012 ല്‍ വിവാഹമോചിതരാകുകയും 201 കല്‍പ്പന വിടപറയുകയും ചെയ്തു.അഭിലാഷ്-ലെന

22 ഫീമെയില്‍ കോട്ടയം തിരക്കഥാകൃത്തായ അഭിലാഷും ലെനയും തമ്മില്‍ വിവാാഹിതരാകുന്നത് 2004 ലായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.രഘുവരന്‍-രോഹിണി

ഈ താരജോഡികള്‍ ഒന്നിയ്ക്കുന്നത് 1996ലായിരുന്നു. എന്നാല്‍ ഈ വിവാഹ ജീവിതത്തിന് എട്ട് വര്‍ഷത്തെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു. രഘുവരന്റെ ജീവിത രീതികള്‍ തന്നെയായിരുന്നു അതിന് കാരണം. വിവാഹ ശേഷം രഘുവരന്‍ ലഹരിയ്ക്ക് അടിപ്പെടുന്നതും ഇടയ്ക്കിടയ്ക്കുള്ള റീഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സ തേടുന്നതും ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് 2004ല്‍ ഈ താരദമ്പതികല്‍ വേര്‍പിരിഞ്ഞു. ഇരുവര്‍ക്കുമായി ഒരു മകനുണ്ട്. 2008ല്‍ രഘുവരന്‍ മരണമടയുകയും ചെയ്തു.രഞ്ജിത്ത് പ്രിയാ രാമന്‍

1999 ലാണ് രഞ്ജിത്തും പ്രിയാ രാമനും വിവാഹിതരാകുന്നത്. നേസം പുതുസ് എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ട് വിടരുന്നത്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയുന്നത്.


മുകുന്ദന്‍-മഞ്ജു പിള്ള

സിനിമാ സീരിയല്‍ രംഗത്ത് ഒന്നിച്ചെത്തിയ താരങ്ങളായിരുന്നു മുകുന്ദനും മഞ്ജു പിള്ളയും. ഇരുവരുടെയും പ്രണയം കൊഴുത്തത് ഈ സെറ്റുകളില്‍ വെച്ചായിരുന്നു. ചുരുങ്ങിയ നാളില്‍ തന്നെ പ്രണയം യാഥാര്‍ത്ഥ്യമാക്കിയ ഈ താരജോഡികള്‍ വിവാഹതിരായെങ്കിലും ഇരുവരുടെയും ദാമ്പത്യ ജീവിതത്തിനും ആയുസ്സ് കുറവായിരുന്നു.ബാല-അമൃത വിവാഹ മോചിതരായി

ബാലയുടെയും അമൃതയുടെയും പ്രണയ വിവാഹവും വിവാഹ മോചനവും മലയാള സിനിമയ്ക്കകത്തും പറുത്തും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഏഷ്യാനെറ്റില്‍ ഐഡിയ സ്റ്റാര്‍ സിംഗറില്‍ പ്രോഗാം ചെയ്യവയെ അതിഥിയായി എത്തുമ്പോഴാണ് ബാല ആദ്യമായി അമൃതയെ കാണുന്നതും അമൃത പേരോപ്രണയ വിവാഹമായിരുന്നു. നാല് വയസ്സുള്ള മകന്‍ ഉണ്ട്.