Friday 27 May 2022




അമിത് ചക്കാലക്കൽ നായകനാകുന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' ഡിസംബർ 31ന് തീയറ്ററുകളിൽ

By സൂരജ് സുരേന്ദ്രന്‍.26 Dec, 2021

imran-azhar

 

 

അമിത് ചക്കാലക്കൽ നായകനാകുന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' ഡിസംബർ 31ന് തീയറ്ററുകളിൽ എത്തും. പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ജിബൂട്ടി.

 

ജനപ്രിയ ടെലിവിഷൻ പരമ്പരയായിരുന്നു 'ഉപ്പും മുളകി'ന്റെ സംവിധായകനായ എസ്.ജെ സിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

അമിത് ചക്കാലക്കലും, ശകുന്‍ ജസ്വാളുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ഇവർക്ക് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

 

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്.

 

നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.