Tuesday 19 March 2024




പൊലീസിന്റെ സംശയം സത്യമോ??? ദിലീപ് ഹാജരാക്കിയത് വ്യാജ രേഖകളോ?

By Farsana Jaleel.20 Oct, 2017

imran-azhar

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിനങ്ങളില്‍ ദിലീപ് ചികിത്സയിലായിരുന്നുവെന്ന് വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയതായി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയിലാണെന്നു വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നതായാണ് ആരോപണം. ആ സമയത്ത് താന്‍ ചികിത്സയിലായിരുന്നുന്നാണ് ദിലീപും മൊഴി നല്‍കിയത്.

 

ഇതു തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ ദിലീപ് ഹാജരാക്കിയെങ്കിലും ഇത് വ്യാജമാണെന്നും സംഭവ സമയത്ത് ദിലീപ് സിനിമാ ലൊക്കേഷനുകളില്‍ എത്തിയിരുന്നതായും പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ചികിത്സ തേടിയതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍.

 

നാലു ദിവസം തന്റെ കീഴില്‍ ചികിത്സ തേടിയെത്തിയ ദിലീപിനെ അഡ്മിറ്റ് ചെയ്തുവെങ്കിലും വൈകുന്നേരം ദിലീപ് വീട്ടില്‍ പോകുമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി രേഖകള്‍ പരിശോധിച്ചതായും ദിലീപ് വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇതിനു മുമ്പും അസുഖവുമായി അഡ്മിറ്റ് ചെയ്യുമ്പോള്‍ വൈകുന്നേരം വീട്ടില്‍ പോകുന്ന പതിവ് ദിലീപിന് ഉണ്ടായിരുന്നുവെന്നും ഡേകടര്‍ പറഞ്ഞു.