Tuesday 17 July 2018

ദുല്‍ഖറും മകള്‍ മറിയവും; ചിത്രം വൈറല്‍

By Farsana Jaleel.10 Dec, 2017

imran-azhar

അതെ നാളേറെയായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയായിരുന്നു  യുവാക്കളുടെ ചുള്ളന്‍ ചുണക്കന്റെ പൊന്നോമനയെ ഒന്ന് കാണാന്‍. ഒടുവില്‍ ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ തന്റെ കുഞ്ഞി മകളുടെ ചിത്രം ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുകയാണ്.

 

2017 മെയ് അഞ്ചിനാണ് ദുല്‍ഖറിനും ഭാര്യ അമാലുവിനും കുഞ്ഞ് ജനിക്കുന്നത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞുമാലാഘയുടെ പേര്. കാത്തിരിപ്പിനൊടുവിലായിരുന്നു ദുല്‍ഖര്‍ തന്റെ മകളുടെ പേര് വെളിപ്പെടുത്തിയത്. അതുപോലു ഏറെ കാത്തിരിപ്പിനൊടുവിലാണ് മകളുടെ ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചത്. എന്നാല്‍ മകളുടെ വളര്‍ച്ചയുടെ പല പല ഘട്ടങ്ങളുടെ സൂചനകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ദുല്‍ഖര്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റോഗ്രാമിലൂടെയും പങ്കുവെച്ചിരുന്നു. മറിയത്തിന്റെ കളിപ്പാട്ടങ്ങള്‍, ഷൂസ്, സോക്ക്സ്, തുടങ്ങിയവ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദുല്‍ഖര്‍ കുഞ്ഞു മാലാഖയുടെ ചിത്രം ഒളിച്ചു വെച്ചിരുന്നു. സമയമാകുമ്പോള്‍ താന്‍ തന്നെ തന്റെ മറിയത്തിന്റെ ചിത്രം പങ്കു വയ്ക്കും എന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് കുഞ്ഞുമായി നില്‍ക്കുന്ന ദുല്‍ഖറുടെ ചിത്രം വൈറലാകുന്നത്.

 

മെയ് അഞ്ചിനാണ് മറിയം ജനിക്കുന്നത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു അമാലു കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷമായിരുന്നു അതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മകള്‍ വന്നതോടെ തനിക്ക് വന്ന മാറ്റം വലുതാണെന്നും സ്വര്‍ഗത്തില്‍ നിന്നെത്തിയെ ഒരു തുള്ളി അനുഗ്രഹമാണ് തന്റെ മകളെന്നും ദുല്‍ഖര്‍ മകളെ കുറിച്ച് പറഞ്ഞിരുന്നു.
ഏതൊരാളെയും പോലെ തന്റെ ജീവിതത്തിലെയും വലിയ സ്വപ്നമാണ് മറിയം. അമാലുവിന്റെ കുഞ്ഞുവേര്‍ഷന്‍ കൂടിയാണ് മറിയം എന്നാണ് ദുല്‍ഖര്‍ പറഞ്ഞിരുന്നത്. അച്ഛനായാല്‍ ഏതൊരാളും മാറും. തന്റെ ചിന്തയിലും സ്വഭാവത്തിലും ആ മാറ്റം തനിക്കുണ്ടായെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

 

മറിയം വന്നതോടെ ഭാര്യ അമാലു ആകെ മാറിപ്പോയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ദൈവം കാത്തുവെച്ച മറ്റൊരു സമ്മാനമാണ് മറിയം. ഒരാഴ്ച്ച അവള്‍ക്കൊപ്പം നിന്നു. അവളുടെ ചിരിയും കരച്ചിലും ചലനങ്ങളും അമ്മയുടെ കരുതലും സ്പര്‍ശവും എല്ലാം വിസ്മയകരമാണ്. എല്ലാ തരത്തിലും അമാലുവാണ് ഏറെ മാറിയത്. അമാലു വേറൊരാളി.....അവളോടെനിക്ക് വലിയ ബഹുമാനം തോന്നുന്നു. 2011 ഡിസംബര്‍ 22നായിരുന്നു ദുല്‍ഖറിന്റെയും അമാലുവിന്റെയും വിവാഹം.