Monday 25 October 2021




ഈ പ്രണയജോഡികള്‍ സ്വന്തമാക്കിയ റെക്കോര്‍ഡ്

By Farsana Jaleel.13 Feb, 2017

imran-azhar

മലയാള സിനിമയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലേയ്ക്കും കടന്നിരിക്കുകയാണ്. മറ്റാരുമല്ല.....ദിലീപും കാവ്യയുമാണ് ആ പ്രണയ ജോഡികള്‍.......നിരവധി സിനിമകളില്‍ പ്രണയ ജോഡികളായെത്തിയ ഇവര്‍ സിനിമയെ പോലും വെല്ലുന്ന നാടകീയമായ ശുഭപര്യവസാനത്തോടു കൂടിയാണ് ജീവിതത്തിലേയ്ക്ക് കടന്നത്. റെക്കോര്‍ട്ട് നേട്ടം സ്വന്തമാക്കിയ ശേഷമായിരുന്നു ഈ താരദമ്പതികള്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്.

ലാല്‍ ജോസ് ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി അടൂരിന്റെ പിന്നെയും വരെ എത്തിനില്‍ക്കുമ്പോള്‍ 21 സിനിമകളിലാണ് ഈ താരദമ്പതികള്‍ പ്രണയ ജോഡികളായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. 17 വര്‍ഷത്തിനിടയില്‍ 21 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് ഇരുവരും റെക്കോര്‍ഡ് നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

കാവ്യയും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 1999 ല്‍ പുറത്തിറങ്ങിയ  ചന്ദ്രനുദിക്കുന്ന ദിക്കില്‍. ഈ ചിത്രത്തിലൂടെ ക്യാമറയ്ക്കു മുന്നില്‍ ഒന്നിച്ചെത്തിയ ഈ താരജോഡികളെ പിന്നീട് പലപ്പോഴും ഒന്നിച്ച് ബിഗ്‌സ്‌ക്രീനില്‍ കാണാനിടയായി. ശേഷം ത്രികേണ പ്രണയ കഥ പറഞ്ഞ ഡാര്‍ളിംഗ് ഡാര്‍ളിംഗ്, റാഫി-മെക്കാര്‍ട്ടിന്‍ ചിത്രമായ തെങ്കാശിപ്പട്ടണം, ദോസ്ത്, രാക്ഷസ രാജാവ്, മീശ മാധവന്‍, മിഴി രണ്ടിലും, സദാനന്ദന്റെ സമയം, തിളക്കം, കൊച്ചി രാജാവ്, റണ്‍വേ, പെരുമഴക്കാലം, ലയണ്‍, ചക്കരമുത്ത്, ട്വിന്റി ട്വിന്റി, പാപ്പി അപ്പച്ച, ക്രസ്ത്യന്‍ ബ്രദേഴ്‌സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും എന്നീ സിനിമകളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.