Thursday 14 December 2017

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

By Farsana Jaleel.07 Dec, 2017

imran-azhar

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗൗതം മേനോന്റെ മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടത്തില്‍ പെട്ടത്. ചെന്നൈയിലേയ്ക്ക് പോകവെ ഇന്ന് പുലര്‍ച്ചെ നാലു മണിയ്ക്കായിരുന്നു സംഭവം.

 

കാറിന് മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് തിരിഞ്ഞതാണ് അപകട കാരണമായതായി പൊലീസ് പറയുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ചെന്നൈ ചെമ്മെഞ്ചേരിയില്‍ വെച്ചായിരുന്നു അപകടം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് അപകട വിവരം പൊലീസിനെ അറിയിച്ചത്.