Tuesday 19 March 2024




85 ദിവസത്തെ ജയില്‍ വാസം അവസാനിച്ചു; രാമലീല കാണാന്‍ ഒരുങ്ങി ദിലീപ്

By Farsana Jaleel.03 Oct, 2017

imran-azhar

 

നടി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ഒടുവില്‍ ജാമ്യം. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുത്, ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, രണ്ട് ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും അവസാന ഘട്ടത്തിലാണെന്നും വിലയിരുത്തിയ കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചനയാണ് കുറ്റമെനനും അതിന് ജയില്‍ തുടരേണ്ടതില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച്ച പൂര്‍ത്തിയായിരുന്നു. മൂന്നാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതിന് മുമ്പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. രണ്ടു തവണ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

കേസില്‍ ഈ ആഴ്ച്ച തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കും. ഈ മാസം എട്ടിന് ദിലീപ് ജയിലിലായിട്ട് 90 ദിവസം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. ജൂലൈ 10നായിരന്നു ദിലീപ് അറസ്റ്റിലാകുന്നത്.