Thursday 02 April 2020




പ്രേതങ്ങൾ ഉണ്ടോ ?നിങ്ങൾ കണ്ടിട്ടുണ്ടോ? ചോദ്യവുമായി ഇഷ സെക്കൻഡ് ട്രെയ്‌ലർ....

By online desk .25 Feb, 2020

imran-azhar




ശരിക്കും പ്രേതങ്ങളുണ്ടോ ??? നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ഇതാ അത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി ഇഷ സെക്കന്റ് ട്രെയ്‌ലർ നിങ്ങൾക്കായി.. പ്രേതമുണ്ടോ എന്ന് നിങ്ങൾക്കുള്ള സംശയം പോലെ ഓരോരുത്തർക്കും ഇതേ സംശയമുണ്ടാകും. കുറച്ചു സംശയങ്ങളും അതിനുള്ള വലിയ ഉത്തരങ്ങളുമാണ് ഇഷ സെക്കൻഡ് ട്രെയിലറിൽ കാണിക്കുന്നത്.

 

 

 

 

മലയാളിയെ ഹ്യൂമറസ് ട്രാക്കിലൂടെ സിനിമകൾ കാണിച്ച ജോസ് തോമസിന്റെ ഹൊറർ സിനിമയാണ് ഇഷ . ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു ബംഗ്ലാവില്‍ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളിലൂടെ മുന്നേറുന്നതാണ് ചിത്രമെന്ന് ആദ്യ ട്രൈലെർ സൂചന നൽകിയെങ്കിൽ തികച്ചും വ്യത്യസ്തവും എങ്കിൽ സാധാരണവുമായ ഒരു ചോദ്യവുമായാണ് സെക്കൻഡ് ട്രെയിലര്‍ നമുക്ക് മുൻപിലെത്തുന്നത് .

isha malayalam movie എന്നതിനുള്ള ചിത്ര ഫലം

സസ്പെൻസും നിഗൂഢതയും ഒളിപ്പിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും റിലീസ് ചെയ്തിരിക്കുന്നത്. സ്വർണ്ണ കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് 'ഇഷ'. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്യൽ ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുകുമാർ എംടിയാണ് ക്യാമറ. ഫെബ്രുവരി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും