Friday 18 October 2019




'എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്': ആരാധകന്റെ ചോദ്യത്തിന് ഇല്യാനയുടെ ചുട്ട മറുപടി

By Neha C N.05 Sep, 2019

imran-azhar


ബോളിവുഡിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യ ചെയ്തിട്ടുള്ള ആളാണ് നടിയും മോഡലുമായ ഇല്യാന ഡിസൂസ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ തെന്നിന്ത്യന്‍ സുന്ദരി തന്റെ ആരോധകരോട് സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഒരാധകന്റെ അശ്ലീലമായ ചോദ്യത്തിന് ഇല്യാന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.


അടുത്ത സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം ആരാധകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതിനിടെ ഒരാള്‍ 'എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്' എന്ന ചോദ്യവുമായി എത്തുകയായിരുന്നു.


'നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക' എന്നായിരുന്നു ഇല്യാന അയാള്‍ക്ക് മറുപടി ന്‍കിയത്. താരത്തിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കാമുകനും ലിവിങ് പാര്‍ട്ണറുമായ ആന്‍ഡ്രൂ നീബോണുമായി ബന്ധം അടുത്തിടെയാണ് ഇല്യാന ഉപേക്ഷിച്ചത്.