Friday 14 August 2020




ഇന്ദ്രജിത്തിന്റെ പുതിയ സിനിമ - "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ".

By Online Desk.21 Apr, 2019

imran-azhar

പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിലെ ഇന്ദ്രജിത്തിൻ്റെ കഥാപാത്രമായ ഗോവര്‍ദ്ധന്‍ പ്രേക്ഷക കയ്യടി നേടിയിരുന്നു. "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ സിനിമയുടെ പേരാണിത്. വ്യത്യസ്തമായ പേരുപോലെ തന്നെ വ്യത്യസ്തമായ കഥയുമാണ് അണിയറ പ്രവത്തകർ എത്തുന്നത്. ആക്ഷേപ ഹാസ്യ ഗണത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെടിവഴിപ്പാട് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ശംഭു പുരുഷോത്തമനാണ്. സൈജു കുറുപ്പ് , ശ്രിന്ദ എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു എസ് ഉണ്ണിത്താൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ജോമോൻ തോമസാണ് ഛായാഗ്രഹണം, സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയാണ്. മെയ് 24നു പാപം ചെയ്യാത്തവർ കല്ലെറിയട്ടെയുടെ ചിത്രീകരണം ആരംഭിക്കും.