Wednesday 07 December 2022




പരമ്പരാഗത വസ്ത്രത്തിൽ ഗ്ലാമറസ്സായി ഇനിയ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറൽ

By santhisenanhs.08 Sep, 2022

imran-azhar

 

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായാണ് ഇനിയ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് മുണ്ടും നേരിയതും ധരിച്ച് നടത്തിയ താരത്തിന്റെ ഓണക്കാല ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

 

ക്യാമറ വിഷ്ണു സന്തോഷ്, സ്റ്റൈലിസ്റ്റ് അമല്‍ ജിഓപി, മേയ്ക്ക് അപ്പ് സുധാ സുധാകര്‍. ഫോട്ടോഗ്രാഫര്‍ വിഷ്ണു സന്തഷ്. മേയ്ക്ക് അപ്പ് അസിസ്റ്റന്‍റ്സ് മന്ത്രാ അരവിന്ദ്, ഫോട്ടോഗ്രഫി ടീം അഖില്‍ ബി രാജ്, റീട്ടച്ച് ബിജിത് മോഹന്‍, ലോക്കേഷന്‍ ഗോഗുലം ഗ്രാന്‍റ്, കുമരകം.

 

മലയാളത്തിലും തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ച തിരുവന്തപുരം സ്വദേശിനിയായ ഇനിയ ഇതിനകം മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള ടെലിവിഷന്‍ പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്ക് കടന്നുവന്നത്.

 

2005 ല്‍ മിസ് ട്രിവാൻഡ്രമായി തെരഞ്ഞെടുക്കപ്പെട്ട ഇനിയ നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ പാഠകശാലൈ എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി തമിഴ് സിനിമയിലും അഭിനയിച്ചു.

 

മധുരമായ, മനോഹരമായ എന്നൊക്കെയാണ് ഇനിയ എന്ന വാക്കിന്‍റെ അർത്ഥം.