Friday 14 December 2018


ജനശതാബ്ധിയേറി കായംകുളം കൊച്ചുണ്ണി കണ്ണൂരിലേക്ക്...

By Sooraj S.01 Jan, 1970

imran-azhar

 

 

മലയാള സിനിമാ ആരാധകർ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായെത്തുന്ന 'കായംകുളം കൊച്ചുണ്ണി'. ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയകളിൽ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിനായി വേറിട്ടൊരു പ്രചാരണ പരിപാടിയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പ്രചാരണത്തിനായെത്തിയ നിവിനേയും സണ്ണി വെയ്‌നിനെയും അമ്പരപ്പോടെയാണ് യാത്രക്കാർ കണ്ടുനിന്നത്. തുടർന്ന് ആരാധകർ ഇരുവർക്കൊപ്പം സെൽഫിയെടുക്കാനും മടിച്ചില്ല. കായംകുളം കൊച്ചുണ്ണിയുടെ പ്രചരണത്തിന്റെ ഭാഗമായി നിവിൻ പോളിയും സണ്ണി വെയ്‌നും 2.15ന് തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്കുള്ള ജനശതാബ്ധി ട്രെയിൻ ഫ്ലാഗ് ഓഫും ചെയ്തു. ട്രെയിനിന് പോകാൻ പച്ച കൊടി കാട്ടിയ താരങ്ങളെ കണ്ട് അമ്പരന്ന യാത്രക്കാർക്ക് പിന്നീടാണ് കാര്യം മനസിലായത്. തുടർന്ന് നിവിനും സണ്ണി വെയ്‌നും ഇതേ ട്രെയിനിൽ തന്നെ കണ്ണൂരിലേക്കും പോയി.

 

കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ചിത്രത്തിന് ഇതിനോടകം തന്നെ വലിയ പ്രതീക്ഷകളാണ് ആരാധകർ നൽകിയിരിക്കുന്നത്. ആദ്യമായാണ് നിവിൻ പോളിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പുതുമയാർന്ന കോംബോ എത്രമാത്രം ആസ്വാദ്യകരമാകും എന്ന ആകാശയിലാണ് ആരാധകർ. ചരിത്ര പാഴ്ചതലത്തിൽ ഒരുക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഓണത്തിനടുബന്ധിച്ച് ചിത്രം റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.