Tuesday 19 March 2024




ഞാന്‍ അടക്കമുള്ളവര്‍ ദിലീപിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നു, മമ്മൂട്ടി ദിലീപിനെ പുറത്താക്കിയതിന് കാരണം പൃഥ്വി; വെളിപ്പെടുത്തലുമായി കലാഭവന്‍ ഷാജോണ്‍

By Farsana Jaleel.20 Oct, 2017

imran-azhar

 

നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ദിലീപ് അറസ്റ്റിലായപ്പോള്‍ താര സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. ഇതുസംബന്ധിച്ച് വെളിപ്പെടുത്തലുമായി അമ്മ എക്‌സിക്യൂട്ടീവ് അംഗമായ കലാഭവന്‍ ഷാജോണ്‍.

 

ദിലീപിനെ പുറത്താക്കിയത് അമ്മയിലെ അംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നെന്ന് കലാഭവന്‍ ഷാജോണ്‍ പറയുന്നു. എന്നാല്‍ പൃഥ്വിയാണ് ദിലീപിനെ പുറത്താക്കാന്‍ കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേകുറിച്ചും ഷാജോണ്‍ പറയുന്നു. പൃഥ്വിയുടെ സമ്മര്‍ദത്തില്‍ മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന വാദം തെറ്റാണെന്നും ഷാജോണ്‍ പറയുന്നു.

 

ഇതു സംബന്ധിച്ച് അമ്മയിലെ എല്ലാ അംഗങ്ങളോടും അഭിപ്രായം തേടിയിരുന്നതായും താനടക്കമുള്ളവര്‍ ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഷാജോണ്‍ വ്യക്തമാക്കി. എന്നാലിപ്പോള്‍ തീരുമാനം തെറ്റിയെന്ന് സംശയമുണ്ടെന്നും പുറത്താക്കിയത് പുനരാലോചിക്കണമെന്നും ഷാജോണ്‍ പറയുന്നു.