Friday 19 July 2019




ശങ്കർ മഹാദേവൻ കല്യാണി രാഗം കോംബോ; ഹിറ്റായി മുന്തിരി മൊഞ്ചനിലെ ആ ഗാനം

By Sooraj Surendran .12 Jul, 2019

imran-azhar

 

 

നവാഗതനായ വിജിത്ത് നമ്പ്യാർ യുവതാരങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി 'മുന്തിരിമൊഞ്ചന്‍' എന്ന ചിത്രത്തിലെ ശങ്കർ മഹാദേവൻ ആലപിച്ച ഗാനം വൈറലാകുന്നു. കല്യാണി രാഗത്തിൽ ശങ്കർ മഹാദേവൻ ആലപിച്ച 'ഓർക്കുന്നു ഞാനാ' എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വിജിത്ത് നമ്പ്യാരാണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പികെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.'ഓർക്കുന്നു ഞാനാ' ഗാനത്തിന്റെ റെക്കോർഡിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍, സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.