Tuesday 19 March 2024




ദിലീപിന്റെ ജാമ്യം; പ്രതികരിച്ച് ലാല്‍ ജോസ്

By Farsana Jaleel.04 Oct, 2017

imran-azhar

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷങ്ങള്‍ക്ക് ശേഷം ദിലീപ് പുറത്തിറങ്ങിയപ്പോള്‍ സംവിധായകന്‍ ലാല്‍ ജോസ് പ്രതികരിക്കുന്നു. അങ്ങനെ 85 ദിവസങ്ങള്‍ക്ക് ശേഷം എന്നായിരുന്നു ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ദിലീപിന്റെ രാമലീലയെ കുറിച്ചുള്ള ലാല്‍ ജോസിന്റെ പ്രതികരണം വലിയ വിവാദങ്ങള്‍ക്ക് വേദിയൊരുങ്ങിയിരുന്നു. ജനകീയ കോടതിയുടെ വിജയമെന്നായിരുന്നു രാമലീലയുടെ വിജയത്തെ കുറിച്ച് ലാല്‍ ജോസ് പ്രതികരിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, രണ്ട് ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.