Tuesday 19 March 2024




നാദിര്‍ഷയെയും കാവ്യയെയും ചോദ്യം ചെയ്യുമെന്നു പറയുന്നതല്ലാതെ ഒന്നും ചെയ്തില്ല.....അതുകൊണ്ടൊക്കെയാണ് ജാമ്യം കിട്ടിയത്: ലിബേര്‍ട്ടി ബഷീര്‍

By Farsana Jaleel.04 Oct, 2017

imran-azhar

 

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ദിലീപിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് തിയേറ്റര്‍ ഉടമയും നിര്‍മ്മാതാവുമായ ലിബേര്‍ട്ടി ബഷീര്‍ രംഗത്ത്. അവസാന ജാമ്യാഹര്‍ജിക്ക് ശേഷം പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു പുരഗതിയും ഉണ്ടായിട്ടില്ലെന്നും ദിലീപന്റെ സമയം തെളിഞ്ഞുവെന്നും ലിബേര്‍ട്ടി ബഷീര്‍ പറയുന്നു.

ലിബര്‍ട്ടി ബഷീറിന്റെ വാക്കുകളിലേക്ക്-

ഈ ജാമ്യം പരിഗണിക്കുമ്പോള്‍ തന്നെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു, 'എന്തിനാണ് വീണ്ടും ഇങ്ങോട്ട് വരുന്നതെന്ന്'. ആ ചോദ്യത്തില്‍ തന്നെ ജാമ്യം കിട്ടുമെന്ന് എനിക്ക് തോന്നിയിരുന്നു. കഴിഞ്ഞ ജാമ്യഹര്‍ജി കൊടുത്തതിന് ശേഷം പൊലീസിന്റെ ഭാഗത്തുനിന്നും ഒരു പുരോഗതിയും കേസില്‍ ഉണ്ടായിട്ടില്ല.

നാദിര്‍ഷയെയും കാവ്യയെയും ചോദ്യം ചെയ്യുമെന്നു പറയുന്നതല്ലാതെ യാതൊന്നും പുതുതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ടൊക്കെയാകാം കോടതി ജാമ്യം നല്‍കിയത്. ഇപ്പോള്‍ ദിലീപിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. പടം സൂപ്പര്‍ഹിറ്റാകുന്നു, ജാമ്യം ലഭിക്കുന്നു. സമയത്തില്‍ വിശ്വസിക്കുന്നയാളാണ് ദിലീപ്. സാഹചര്യം മാറിയെന്ന് വേണം പറയാന്‍.

90 ദിവസം തീരാന്‍ അഞ്ചുദിവസം ബാക്കി നില്‍ക്കെ ഇങ്ങനെയൊരു ജാമ്യം ചിലപ്പോള്‍ ചരിത്രത്തില്‍ ആദ്യമാകും. പൊലീസ് നല്‍കിയ കേസ് ഡയറിയില്‍ പുതുതായൊന്നും ഉണ്ടായി കാണില്ല. ഇത് പൊലീസിന് കിട്ടിയ തിരിച്ചടിയാണ്.