Friday 29 May 2020




ഭാര്യ ട്വിങ്കിള്‍ ഖന്നയെ ലോക്ഡൗണിനിടെ ആശുപത്രിയില്‍ എത്തിച്ച് അക്ഷയ് കുമാര്‍

By Online Desk .30 Mar, 2020

imran-azhar

 

ലോക്ക് ഡൗണിനിടയിൽ ഭാര്യ ട്വിങ്കിള്‍ ഖന്നയെ ആശുപത്രിയില്‍ നിന്നും കൊണ്ടുവരുന്ന 
ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്. ട്വിങ്കിള്‍ ഖന്ന തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആളില്ലാത്ത റോഡുകള്‍, ആശുപത്രിയില്‍ നിന്നും മടങ്ങിവരികയാണ്. പരിഭാന്ത്രരാകേണ്ട, എനിക്കൊന്ന് തൊഴിക്കാന്‍ പോലും ആവില്ല എന്ന ക്യാപ്ഷനോടെയാണ് ട്വിങ്കിള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ ആശുപത്രിയില്‍ നിന്നും തിരിച്ചുവരികയാണെന്നും എന്റെ കാലൊടിഞ്ഞുവെന്നും ട്വിങ്കിള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഒപ്പം, കെട്ടിവച്ച കാലും വീഡിയോയില്‍ ട്വിങ്കിള്‍ കാണിക്കുന്നുണ്ട്.