Monday 25 October 2021




കാഞ്ചനമാല: പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി

By Farsana Jaleel.13 Feb, 2017

imran-azhar

ജീവന്റെ ജീവനെ പുഴ മുക്കിയപ്പോള്‍ ആ പുഴയില്‍ മുങ്ങി സ്വന്തം ജീവനെടുക്കാന്‍ ശ്രമിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന കാഞ്ചനമാല സത്യത്തില്‍ പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. കാഞ്ചനമാലയും മൊയ്തീനും അവരുട പ്രണയവുമെല്ലാം ഉണ്ടായത് അങ്ങ് കോഴിക്കോട് ജില്ലയിലെ മൂക്കത്താണ്.

പേരുകേട്ട തറവാട്ടില്‍ ജനിച്ച കാഞ്ചനമാല മൊയ്തീന്‍ എന്ന മുസ്ലീം യുവാവിനെ സ്‌നേഹിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കാഞ്ചനമാലയുടെ പ്രണയം പോലെ പരിശുദ്ധമായിരുന്നു ഇക്കാലമത്രയും അവരുടെ ജീവിതവും.....ഈ പ്രണയ ദിനത്തില്‍ ഒരിക്കലും മായാത്ത മൊയ്തീന്റെ ഓര്‍മ്മകളുമായി ജീവിക്കുകയാണ് അനശ്വര പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി.