Saturday 18 November 2017

ചിത്രീകരണത്തിനിടെ ബോട്ട് മുങ്ങി വെള്ളത്തില്‍ വീണ് ഗീത മരിച്ചു, മരണ വാര്‍ത്ത വൈറലായി

By Farsana Jaleel.12 Sep, 2017

imran-azhar

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക ഗീത ഇന്ന് എവിടെയാണ്. രജനികാന്തിന്റെ സഹോദരിയായി ഭൈരവിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ഗീത മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 200ല്‍ പരം ചിത്രങ്ങള്‍ അനുഭവിച്ചു. 1986ല്‍ സാജന്‍ സംവിധാനം ചെയ്ത ഗീതം എന്ന ചിത്രത്തില്‍ ഗീത മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി വേഷമിട്ടിരുന്നു. അതേ വര്‍ഷം തന്നെ നക്‌സലേറ്റ് അജിതയെന്ന വിപ്ലവകാരിയുടെ കഥ പറഞ്ഞ പഞ്ചാഗ്നിയിലൂടെ മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രമായി മാറി ഗീത. എന്നാല്‍ ഗീത എവിടെയാണ്.

ഗീത മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഒരിക്കല്‍. ഇതേ ഗീത തന്നെ പറയുന്നു. എം.ടി-ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന വൈശാലിയുടെ സെറ്റിലുണ്ടായ അപകടത്തില്‍ ഗീത മരിച്ചു. ഇതായിരുന്നു ഗീതയുടെ മരണ വാര്‍ത്ത. ഇതേ കുറിച്ച് ഗീത പറയുന്നത് ഇങ്ങനെ-ചിത്രീകരണം നടന്നു കൊണ്ടിരിക്കുമ്പോള്‍ ബോട്ടി മുങ്ങി വെള്ളത്തില്‍ വീണ് ഞാന്‍ മരിച്ചെന്ന വാര്‍ത്ത പെട്ടെന്നു പരന്നു. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നതിനാല്‍ വീട്ടുകാരുംസുഹൃത്തുക്കളും സിനിമയിലുള്ളവരുമെല്ലാം ഭയപ്പെട്ട് ട്രങ്ക് കോള്‍ ബുക്ക് ചെയ്താണ് വിളിച്ചത്. സിനിമാക്കാരില്‍ ഒരാള്‍ക്ക് ആപത്ത് വന്നെന്ന് കേള്‍ക്കുമ്പോള്‍ കൂട്ടത്തോടെ എത്തുന്നൊരു കരുതല്‍ അന്ന താന്‍ നേരിട്ട് അനുഭവിച്ചതായും ഗീത പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗീത ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള സിനിമയിലേക്ക് മടങ്ങിയെത്താത്തതിനും ഗീത കാരണം വെളിപ്പെടുത്തുന്നു. ഇഷ്ടപ്പെട്ട വേഷങ്ങള്‍ കിട്ടാത്തത് കൊണ്ടാണ് താന്‍ മലയാളത്തിലേയ്ക്ക് മടങ്ങിവരാത്തതെന്ന് ഗീത തുറന്നു പറഞ്ഞു. കഥ പറയാന്‍ വരുന്നവരില്‍ നിന്ന് അഭിനയ സാധ്യതയുള്ള വേഷങ്ങളോ മനസ്സിന് തൃപ്തി നല്‍കുന്ന കഥാപാത്രങ്ങളോ ലഭിക്കുന്നില്ലെന്നും മോശം വേഷങ്ങളിലെത്തി പ്രേക്ഷക മനസ്സില്‍ നല്ല ഓര്‍മ്മകള്‍ നശിപ്പിക്കേണ്ടല്ലോയെന്നും ഗീത തുറന്നു പറഞ്ഞു.

കഥാപാത്രങ്ങളുടെ കരുത്ത് കൊണ്ട് നായികമാര്‍ ശക്തമായി നിന്നിരുന്ന കാലത്താണ് താനുള്‍പ്പെടെയുള്ള വലിയൊരു കൂട്ടം നടിമാര്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. ഒരുപാടു പുതിയ നായികമാര്‍ എത്തുന്നുണ്ടെങ്കിലും പ്രാധാന്യമുള്ള വേഷങ്ങളുടെ അഭാവം അവരുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നു.  പഴയ നായികമാര്‍ അമ്മമാരായി, അമ്മവേഷങ്ങള്‍ സിനിമയില്‍ നിന്ന് കൂട്ടത്തോടെ പടിയിറങ്ങിയെന്നും താരം വ്യക്തമാക്കി.