Friday 17 November 2017

ചിരിയുടെ വിരന്നൊരുക്കാന്‍ മമ്മൂട്ടി ഇനി കുട്ടനാട്ടിലേക്ക്....

By Farsana Jaleel A.13 Nov, 2017

imran-azhar

ചിരിയുടെ വിരുന്നൊരുക്കാന്‍ തയ്യാറായി മമ്മൂട്ടി കുട്ടനാട്ടിലേയ്ക്ക്...മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേരു മാറ്റി. മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരുമാറ്റി. കോഴി തങ്കച്ചന്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാലിപ്പോള്‍ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നാണ് പേരിട്ടിരിക്കുന്നത്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം തീര്‍ത്തും ചിരിയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. സാങ്കല്‍പ്പിക ഗ്രാമമമായ കൃഷ്ണപുരവും അവിടെയുള്ള ആളുകളുടെ കഥയുമാണ് ചിത്രം വരച്ചുകാട്ടുന്നത്.

അനു സിത്താര, ലക്ഷ്മി റായ്, ദീപ്തി സതി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ആദില്‍ ഇ ബ്രാഹിം, സിദ്ദീഖ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും. അനന്ത വിഷന്റെ ബാനറില്‍ ശാന്താ മുരളീധരനും പി.കെ.മുരളീധരനുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.