Monday 23 October 2017

വെളുത്ത ബെന്‍സിനകത്ത് മമ്മൂക്കയാണെന്ന് ആരും അറിഞ്ഞില്ല; ആരാധകനെ ഞെട്ടിച്ച് മമ്മൂക്ക; വീഡിയോ കാണാം

By Farsana Jaleel.11 Oct, 2017

imran-azhar

 

മമ്മൂട്ടിയുടെ പുതിയ ചിത്രമായ അങ്കിളിന്റെ ചിത്രീകരണവും വയനാടും ഇപ്പോള്‍ പ്രശസ്തമാണ്. അങ്കിളിന്റെ ചിത്രീകരണത്തിന് മമ്മൂട്ടി വയനാട്ടില്‍ എത്തിയത് വയനാടിന്‍ മക്കള്‍ക്ക് ആവേശമായി. തന്നെ സ്‌നേഹിക്കുന്ന ആരാധകരെ മമ്മൂക്ക നിരാശരാക്കിയില്ല. മമ്മൂട്ടി വയനാട്ടിലെത്തിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി കഴിഞ്ഞു. വയനാട് സ്വദേശിയായ ഒരു ആരാധകന്‍ തന്റെ ഇഷ്ട താരത്തെ നേരിട്ട് കാണുവാനും സംസാരിക്കാനും ഭാഗ്യം ലഭിച്ചു. ഷൂട്ടിംഗ് കഴിഞ്ഞി കാറില്‍ സഞ്ചരിക്കവെയാണ് ഒരു ആരാധകന് മമ്മൂക്കയെ കാണാനുള്ള ഭാഗ്യം ലഭിക്കുന്നത്.

 

രസകരമായ നിമിഷത്തെക്കുറിച്ച് അങ്കിളിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്-

 

'വയനാട് പുല്‍പള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കൈ കാണിച്ചു തടഞ്ഞു നിര്‍ത്തി... കിതപ്പു കലര്‍ന്ന ശബ്ദത്തോടെ സൈഡ് വിന്‍ഡോ തുറന്ന പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു (വയനാടന്‍ സ്ലാങ്ങില്‍ )അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആള്‍ക്കാരരെല്ലാം പറഞ്ഞു ഉണ്ടെന്നു...ഉണ്ടോ ആ വണ്ടി അയാളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞ പെണ്‍കുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു ആ ഉണ്ട്... എന്തിനാ...?? (ചിരിയോടെ...) ഞാന്‍ മൂപരിന്റെ ആളാ...അപ്പോഴാണ് ഡ്രൈവിങ് സീറ്റില്‍ നിന്നും വന്ന ശബ്ദം അയാള്‍ കേള്‍ക്കുന്നത്.... നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ....രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച.'

 

വയനാടാണ് അങ്കിളിന്റെ പ്രധാന ലൊക്കേഷന്‍. കഴിഞ്ഞ ദിവസം മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തിരുനെല്ലിയിലായിരുന്നു. അപ്പപ്പാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിസരത്തുമായിരുന്നു ഷൂട്ടിംഗ്. കുറച്ചു ദിവസം മുമ്പും ആരാധകര്‍ മമ്മൂട്ടിയെ കാണാനെത്തിയത് വാര്‍ത്തയായിരുന്നു. മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരോട് മമ്മൂട്ടി ഹൃദയം നിറഞ്ഞ ചിരി സമ്മാനിച്ചാണ് അന്ന് യാത്രയായത്. ഗിരീഷ് ദാനോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍. കഥയും തിരക്കഥയും ജോയ് മാത്യുവാണ്.