Thursday 27 February 2020




ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജിന്റെ അഭിനയം കണ്ട് കരഞ്ഞു പോയെന്ന് മഞ്ജു

By Farsana Jaleel.07 Oct, 2017

imran-azhar

 

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവിനെ സുരാജ് വെഞ്ഞാറമൂട് കരയിപ്പിച്ചു. ഈ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല സിനിമയിലും ജീവിതത്തിലും മഞ്ജു അല്‍പ്പം ബോള്‍ഡാണ്. ബോള്‍ഡായ മഞ്ജു സുരാജിന് മുന്നില്‍ കരഞ്ഞതെന്തിന്. ഈ ചോദ്യമാണ് ഏവരും ചോദിക്കുന്നത്. ഇത്തിനുത്തരം മഞ്ജു തന്നെ പറയുന്നു.

 

ഒരു ചാനല്‍ പരിപാടിക്കിടെയാണ് മഞ്ജുവിന്റെ ഈ വെളിപ്പെടുത്തല്‍. കൂടെ അഭിനയിച്ച ആരുടെയെങ്കിലും അഭിനയം അത്ഭുതപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഞ്ജു. മോഹന്‍ലാല്‍, നെടുമുടി വേണു, സുരാജ് എന്നിവരുടെ പേരാണ് മഞ്ജു പറഞ്ഞത്.

 

കരയില്ലെന്ന് ഉറപ്പിച്ചിട്ടും കരയുകയായിരുന്നെന്ന് മഞ്ജു. ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം കണ്ടാണ് താന്‍ കരഞ്ഞതെന്ന് മഞ്ജു പറഞ്ഞു. ആ രംഗത്ത് താന്‍ കരയില്ലെന്ന് ഉറപ്പിച്ചിരുന്നതായും പക്ഷേ സുരാജിന്റെ അഭിനയം കണ്ടപ്പോള്‍ കരഞ്ഞു പോയെന്നും മഞ്ജു പറഞ്ഞു.