Saturday 06 June 2020




ലോക്ക് ഡൗണ്‍ ഇടവേളയിൽ കുച്ചിപ്പുടി ചുവടുകളുമായി മഞ്ജു വാര്യര്‍

By Online Desk .03 Apr, 2020

imran-azhar

 


കൊവിഡ് 19 പ്രതിരോധനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഈ സമയത്തെ ബോറടി മാറ്റാന്‍ ആളുകൾ പല രീതികളും പരീക്ഷിക്കുന്നുണ്ട്. ഈ സമയത്ത് നമ്മുടെ താരങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിലങ്കയണിഞ്ഞ കാലത്തിലേക്ക് തിരിച്ചുനടക്കുകയാണ് നടി. കുച്ചിപ്പുടിയുടെ ചുവടുകളുമായാണ് മഞ്ജു വിഡിയോയിൽ എത്തുന്നത്. നടി എന്നതിലുപരി ഒരു നർത്തകി കൂടിയാണ് മഞ്ജു. ആരാധകർക്കായി പുതിയ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.