Monday 19 February 2018

ചിരഞ്ജീവിയുമായി മേഘ്‌നക്ക് വിവാഹം, വിവാഹ നിശ്ചയം ഈ മാസം

By Farsana Jaleel.11 Oct, 2017

imran-azhar

 

മേഘ്‌ന രാജിന് വിവാഹം. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേ ബ്യൂട്ടിഫുളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ മേഘ്‌ന രാജിന് വിവാഹം. ഒക്ടോബറില്‍ വിവാഹ നിശ്ചയമുണ്ടാകും.

 

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയെ വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം നിഷേധിച്ചിരുന്നു.

 

ചിരഞ്ജീവിയുടെ വസതിയില്‍ വെച്ചായിരിക്കും വിവാഹം. അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിവാഹത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം. വിവാഹ വാര്‍ത്തയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഉടനെല്ലാം പറയാമെന്നായിരുന്നു ചിരഞ്ജീവിയുടെ മറുപടി.