Sunday 30 April 2017

സത്രീകളുടെ ദിനം ആഘോഷിക്കേണ്ടത് സ്ത്രീകളല്ല......പുരുഷന്‍മാരാണ്: മേനക

By Farsana Jaleel.08 Mar, 2017

imran-azhar

 

സ്ത്രീകളുടെ ദിനമായി ആഘോഷിക്കേണ്ടത് സ്ത്രീകളല്ല......പുരുഷന്‍മാരാണ്. സ്തീകളുടെ മഹത്വത്തെ കുറിച്ച് പുരുഷന്‍മാരാണ് വാഴ്‌ത്തേണ്ടത്....സ്ത്രീകളല്ല.... അതാണ് സ്ത്രീകളോടുള്ള റെസ്‌പെക്ട്. അതാണ് സ്ത്രീകളുടെ വിജയം. സ്ത്രീകള്‍ മത്രം ഇന്ന് സ്ത്രീകളുടെ ദിനമെന്ന് പറഞ്ഞു നടക്കുന്നതിലോ ആഘോഷിക്കുന്നതിലോ കാര്യമില്ല....വനിതാ ദിനത്തോടനുബന്ധിച്ച് വെള്ളിനക്ഷത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മേനക സുരേഷ് മനസ്സു തുറക്കുന്നു.

 

വനിത ദിനം ആഘോഷിക്കരുത്

 

വളരെ മോശമാണ് കേരളത്തിലെ അവസ്ഥ. ഇത്തരം പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് എട്ട് വനിതാ ദിനമായി ആഘോഷിക്കാതിരിക്കുക. സിനിമാ മോഖലയിലും ഈ അടുത്തകാലത്ത് ഇത്തരത്തിലൊരു പ്രശ്‌നമുണ്ടായ സാഹചര്യത്തില്‍ സിനിമാ ലോകവും ഈ ദിനം ആചരിക്കാതിരിക്കുക.

 

കഠിനമായ ശിക്ഷ നല്‍കണം

 

ശിക്ഷാരീതികള്‍ തന്നെയാണ് പ്രശ്‌നം. കുറ്റവാളി എന്ന് ഉറപ്പുണ്ടെങ്കില്‍ അവനെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. അവന് കഠിനമായ ശിക്ഷ തന്നെ കൊടുക്കണം. ഇനി ജന്മത്തില്‍ അവനിന് ചെയ്യരുത്. കുറ്റവാളി എന്നറിഞ്ഞിട്ടും ശിക്ഷകൊടുക്കാതിരിക്കുന്നത് വളരെ കഷ്ടം തന്നെയാണ്. ദുബായ് പോലുള്ള രാജ്യങ്ങളിലുള്ള ശിക്ഷാരീതിയാണ് ഇവിടെയും നടപ്പിലാക്കേണ്ടത്. അതു തന്നെയാണ് വേണ്ടത്. അതല്ലാതെ കുറ്റവാളികളെ ചോദ്യം പോലും ചെയ്യാതെ ഉടനെ തന്നെ മരണം വിധിയ്ക്കുകയല്ല വേണ്ടത്. അവന് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കണം. അത് എന്താണെന്നുള്ളത് ജനങ്ങളും അറിയണം. ചിലര്‍ മാനസിക വൈകല്യങ്ങളുള്ളവരാകാം.....ചിലര്‍ ബോധപൂര്‍വ്വം ചെയ്യുന്നതാകാം....എല്ലാവരെയും നമ്മുക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ല.

 

വസ്ത്രധാരണം

 

പണ്ട് സ്ത്രീകള്‍ വീട്ടിനകത്തായിരുന്നു. ഇന്നത്തെ അവസ്ഥ അതാണോ.....പണ്ട് പുരഷന്‍മാര്‍ മാത്രമാണ് വീട്ടുചിലവ് നടത്തിയിരുന്നെങ്കില്‍ ഇന്ന് സ്ത്രീകളും അക്കാര്യത്തില്‍ മുക്ക്യ പങ്ക് വഹിക്കുന്നു.ഇതുവരെ പീഡനത്തിനിരയായ സ്ത്രീകളെ നോക്കിയാല്‍ അവര്‍ മാന്യമായ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. അപ്പോള്‍ വസ്ത്രധാരണം കാരണമാണെന്ന് പറയാന്‍ കഴിയില്ല.....

 

ഡ്രെസ്സിംഗിന് റെസ്‌പെക്ട് നല്‍കണം

 

എല്ലാ ജോലിയ്ക്കും ഒരുപോലെ വസ്ത്രം ധരിച്ച് പോകാന്‍ കഴിയില്ല. ചിലര്‍ക്ക് യൂണിഫോം ഉണ്ട്.....യൂണിഫോമിനെ അതിന്റെതായ റെസ്‌പെക്ടോടു കൂടി കാണണം. ഓരോ ഡെസ്രിംഗിനും അതിന്റേതായ റെസ്‌പെക്ട് കൊടുക്കാനായാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല......എയര്‍ ഹോസ്‌റ്റേഴ്‌സിന്റെ ഡ്രെസ്സിംഗല്ല ടെന്നിസ് കളിക്കുന്നവരുടെ ഡ്രെസ്സിംഗ്... എപ്പോ സ്തീകള്‍ ജോലിയ്ക്കു പോയി തുടങ്ങിയോ അപ്പോള്‍ അവരുടേതായ കാര്യങ്ങള്‍ ഉണ്ടായിരിക്കാം.....സാധാരണ ജോലിക്ക് പോകുന്നവര്‍ ലിപ്സ്റ്റിക് ഇടാറില്ല......പക്ഷേ റിസെപ്ഷനുകളിലും മറ്റും പോകുമ്പോള്‍ അങ്ങനെ പോകാന്‍ കഴിയില്ല......ആഘോഷങ്ങള്‍ക്കും മറ്റും പോകുമ്പോള്‍ നല്ല രീതിയില്‍ തന്നെ ഡ്രെസ്സിംഗ് ചെയ്യേണ്ടതായി വരും. എല്ലാവര്‍ക്കും കാറില്‍ പോകാന്‍ കഴിയില്ലല്ലോ....ബസില്‍ യാത്ര ചെയ്യുന്നവരും ഉണ്ടല്ലോ...

 

നീയൊരു പെണ്ണല്ലേ നീ ഇത് കഴിച്ചാല്‍ മതി

 

പൊതുവെ പുരുഷന്‍മാര്‍ക്ക് സ്ത്രീകളോടുള്ള റെസ്‌പെക്ട് കുറഞ്ഞുപോയി. സ്ത്രീകളെ സ്ത്രീകളായി അല്ല അവര്‍ നോക്കുന്നത്. പല വീടുകളിലും ആണിനൊരു രീതി....പെണ്ണിനൊരു രീതിയില്‍ വീട്ടിലുള്ളവര്‍ തന്നെ രണ്ടു പേരെയും വേര്‍തിരിവോടെ വളര്‍ത്താതിരുന്നാല്‍ കുറച്ചൊക്കെ മാറ്റം വരും....നീ ഒരു പെണ്ണല്ലേ...നീ ഇത് കഴിച്ചാല്‍ മതി....നീ പെണ്ണല്ലേ....നീ ഇങ്ങനെ ആയാല്‍ മതി....ആണിന്റെ മുന്നില്‍ വെച്ച് ഇത്തരത്തില്‍ പറഞ്ഞ് അടിച്ചമര്‍ത്താതെ സ്തീകള്‍ക്കും തുല്യ പങ്കുണ്ടെന്ന് വീട്ടില്‍ നിന്നു തന്നെ പറഞ്ഞ് പഠിപ്പിക്കണം. പെണ്‍കുട്ടികളെ റെസ്‌പെക്ട് ചെയ്യാനാണ് ആണ്‍കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത്. അത് വീട്ടിലുള്ളവര്‍ തന്നെയാണ് പറഞ്ഞ് കൊടുക്കേണ്ടതും.

 

സ്ത്രീകളുടെ മഹത്വത്തെ വാഴ്‌ത്തേണ്ടത് പുരുഷന്‍മാര്‍

 

അമ്മായി അമ്മയും മരുമകളും തമ്മിലാണ് എപ്പോഴും കഥകള്‍ കേള്‍ക്കുന്നത്. അമ്മായി അമ്മയും മരുമകളും സ്ത്രീകളാണ്.......സ്ത്രീകളെ എന്തിനാണ് സ്ത്രീകള്‍ തന്നെ താഴ്ത്തുന്നത്. ഈ സാഹചര്യത്തില്‍ എന്തിനാണ് സ്ത്രീകളുടെ ദിനമായി ആഘോഷിക്കുന്നത്. സ്ത്രീകളുടെ ദിനമായി ആഘോഷിക്കേണ്ടത് സ്ത്രീകളല്ല......പുരുഷന്‍മാരാണ്. സ്തീകളുടെ മഹത്വത്തെ കുറിച്ച് പുരുഷന്‍മാരാണ് വാഴ്‌ത്തേണ്ടതും ആഘോഷിക്കേണ്ടതും. അതാണ് സ്ത്രീകളോടുള്ള റെസ്‌പെക്ട്. അതാണ് സ്ത്രീകളുടെ വിജയം. സ്ത്രീകള്‍ മത്രം ഇന്ന് സ്ത്രീകളുടെ ദിനമെന്ന് പറഞ്ഞു ആഘോഷിക്കുന്നതില്‍ കാര്യമില്ല....

 

രാത്രി യാത്ര

 

രാത്രികാലങ്ങളില്‍ സഞ്ചരിക്കേണ്ടതായി വരും. ഇന്ന് ഒരുപാട് അത്യാധുനിക സൈകര്യങ്ങളുണ്ട്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ കഴിയുന്നതും കൂടെ ഒരാളെ കൂട്ടുക. സ്വന്തം സുരക്ഷാര്‍ത്ഥം എന്തൊക്കെ തന്നെ കയ്യില്‍ കരുതിയാലും ആ സമയത്ത് നമ്മുക്ക് വേണ്ടത് യുക്തിപൂര്‍വ്വമായ സമീപനമാണ്. അത്തരം സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം നേരിടുക.

 

സന്ദേശം

 

സ്ത്രീകള്‍ സ്ത്രീകളെ ദ്രോഹിക്കാതിരിക്കുക. സ്ത്രീകള്‍ സ്ത്രീകളെ ആദ്യം അംഗീകരിക്കുകയാണ് വേണ്ടത്. പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര റെസ്‌പെക്ട് കൊടുക്കുക.