Sunday 18 April 2021




ഇത് മനുഷ്യാവകാശ ലംഘനം ; ഞാൻ കർഷകർക്കൊപ്പം,കർഷക സമരത്തെ പിന്തുണച്ച് മിയ ഖലീഫ

By Vaishnavi .03 Feb, 2021

imran-azhar

 


ഡൽഹി : കർഷകസമരത്തെ പിന്തുണച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ മുൻ പോൺ താരം മിയ ഖലീഫയും സമരത്തിന് പിന്തുണയറിച്ചുകൊണ്ട് രംഗത്തെത്തി. അതേസമയം കർഷ കസമരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രമാധ്യമം തയ്യാറാക്കിയ വാർത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കർഷകർക്ക് പിന്തുണഅറിയിച്ചത്.

 

 

കര്‍ഷക റാലിയില്‍ പോലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതുകൊണ്ടാണ് ഇതേപ്പറ്റി സംസാരികാത്തതെന്നും അവർ ചോദിക്കുന്നു. ഇതോടൊപ്പം ഫാര്‍മേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗും ഗായിക ചേര്‍ത്തിട്ടുണ്ട്.എന്നാൽ റിഹാനക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ രംഗത്തെത്തി ഗായികയെ വിഡ്ഢി എന്ന് വിളിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം.

 


'ആരും ഇതെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുര്‍ബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം. അമേരിക്കയെപ്പോലെ.ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല''- കങ്കണ കുറിച്ചു.