Saturday 23 February 2019


പട്ടാള സിനിമകളില്‍ മോഹന്‍ലാല്‍ ആവര്‍ത്തിച്ചഭിനയിച്ചത് ലെഫ്റ്റന്റ് കേണല്‍ പദവി മോഹിച്ചോ?

By Shahnas.06 Dec, 2017

imran-azhar

 

മോഹന്‍ലാലിന്റെ ലെഫ്റ്റന്റ് കേണല്‍ പദവി ആരാധകര്‍ക്ക് എന്നും ഒരു വിഷയമായിരുന്നു. ഇതേ ചൊല്ലി പല ആരോപണങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വിഷയം ചര്‍ച്ചയാകുകയാണ്. ഒരു ചോദ്യമായാണ് ആരാധകര്‍ വീണ്ടും എത്തിയിരിക്കുന്നത്. പട്ടാള സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് ലെഫ്‌നന്റ് കേണല്‍ പദവി മോഹിച്ചോ....? ഈ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്....ഇതിന് മോഹന്‍ലാല്‍ തന്നെ മറുപടി പറയുന്നു.

 

മോഹന്‍ലാലിന്റെ വാക്കുകളിലേയ്ക്ക്-

 

കേണല്‍ പദവിയൊന്നും ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാല്‍ ഉടന്‍ കിട്ടുന്നതൊന്നുമല്ല...ഞാന്‍ ആദ്യമായൊരു പട്ടാള സിനിമ ചെയ്തു. അതിന് പോയപ്പോള്‍ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെ കണ്ടപ്പോള്‍ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയല്‍ ആര്‍മിയെ പറ്റി അറിഞ്ഞത്.

 

നമ്മുടെ താത്പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്‌വില്‍ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതില്‍ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്ന് സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാന്‍ പല തവണ സൈനികാസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. അതൊക്കെ വണ്‍സ് ഇന്‍ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്തോ എനിക്കങ്ങനെ കിട്ടാന്‍ ജാതകവശാല്‍ ഒരു നിയോഗമുണ്ടായിരിക്കാം. അല്ലാതെ കുറേ സിനിമകള്‍ ചെയ്തു എന്നത് കൊണ്ടു കിട്ടാന്‍ സാധ്യതയുള്ളതല്ല അത്.