Friday 16 November 2018


റെഡ് ചില്ലീസിന് ശേഷം വീണ്ടും മോഹന്‍ലാലും ഷാജി കൈലാസും; ചിത്രീകരണം ഫെബ്രുവരിയില്‍

By Farsana Jaleel.22 Nov, 2017

imran-azhar

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു. 2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസാണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. റെഡ് ചില്ലീസിന് ശേഷം ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ട് സാധ്യമാകാന്‍ എട്ട് വര്‍ഷങ്ങളെടുത്തു.

 

അങ്ങനെ ആ കൂട്ടുകെട്ട് യാഥാര്‍ത്ഥ്യമായി. മോഹന്‍ലാല്‍ ഷാജി കൈലാസ് രഞ്ജി പണിക്കര്‍ കൂട്ടുകെട്ട് അണിയറയില്‍ ഒരുങ്ങുന്നു. ഇതാദ്യമായാണ് മൂവരും ഒന്നിക്കുന്നത്. എന്നാല്‍ മമ്മൂട്ടി നായകനായെത്തിയ ദ കിംഗ് ആന്റ കമ്മീഷണര്‍ എന്ന ചിത്രത്തില്‍ ഷാജി കൈലാസും രഞ്ജി പണിക്കരും ഇതിന് മുമ്പ് ഒന്നിച്ചിട്ടുണ്ട്.

 

കര്‍ണാടകയിലാണ് ചിത്രീകരണം. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ഒരു കൂട്ടം ആളുകള്‍ ഒരു സ്ഥലത്ത് എത്തിച്ചേരുകയും അവിടെ തമ്പടിക്കുകയും ചെയ്യുന്നതോടെ അവിടം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.

 

തിരക്കഥയുടെ അവസാന പണിപ്പുരയിലാണിപ്പോള്‍ രഞ്ജി പണിക്കര്‍. 2012ല്‍ മമ്മൂട്ടിയെ നായകനാക്കി ദ കിംഗ് ആന്റെ കമ്മീഷണറായിരുന്നു ഷാജി കൈലാസിനൊപ്പം രഞ്ജി പണിക്കര്‍ ഒന്നിച്ചത്. ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മാണം.