Friday 17 November 2017

മോഹന്‍ലാല്‍ വേദിയില്‍ എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈ വീശി രജനി; വീഡിയോ വൈറല്‍

By Farsana Jaleel.03 Oct, 2017

imran-azhar

 

1995ല്‍ തിലകനെയും മോഹന്‍ലാലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഭരഥന്‍ മലയാളികള്‍ക്ക് സമ്മാനിച്ച സ്ഫടികം മലയാളികള്‍ക്ക് ഇന്നും പ്രിയങ്കം. ആടു തോമയുടെ ഓര്‍മ്മകള്‍ മലയാളികള്‍ക്ക് ഒരിക്കല്‍ കൂടി സമ്മാനിച്ച് മോഹന്‍ലാല്‍ മാസ് ലുക്കില്‍ എത്തിയിരിക്കുന്നു. തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരന്ന വേദിയിലാണ് മോഹന്‍ലാല്‍ മുണ്ടുടുത്ത് വേദിയിലുള്ളവര്‍ക്ക് തരംഗമായി മാറിയത്.

സൗത്ത് ഇന്ത്യന്‍ സ്റ്റണ്ട് ഡയറക്ടേഴ്‌സ് ആന്‍ഡ് ആക്ടേഴ്‌സ് യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷച്ചടങ്ങിലാണ് മോഹന്‍ലാല്‍ ആടുതോമയായെത്തി വേദിയിലുള്ളവര്‍ക്ക് കൗതുകമായത്. മോഹന്‍ലാല്‍ വേദിയിലേക്ക് എത്തിയതും താഴെയിരുന്ന രജനി കാന്ത് എഴുന്നേറ്റ് നിന്ന് കൈവീശി.

വേദിയിലെത്തിയ മോഹന്‍ലാല്‍ തന്റെ ഗുരുക്കന്‍മാരായ സ്റ്റണ്ട്മാസ്‌റ്റേഴ്‌സിനെ കുറിച്ച് വാനോളം പുകഴ്ത്തുകയും അവര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. ത്യാാഗരാജന്‍ മാസ്റ്ററുടെ കാലില്‍ വീഴുന്ന മോഹന്‍ലാലിനെ കണ്ട് തമിഴ് താരങ്ങള്‍ കയ്യടിച്ച് അഭിനന്ദിക്കാനും മറന്നില്ല. ഓറഞ്ച് കുര്‍ത്തയും കാവി മുണ്ടും ധരിച്ചാണ് മോഹന്‍ലാലെത്തിയത്. രജനി കാന്ത്, സൂര്യ, വിജയ്, ധനുഷ്, വിശാല്‍, കാര്‍ത്തി തുടങ്ങീ നിരവധി സൂപ്പര്‍ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

എംജിആര്‍ മാസം 50 സ്റ്റണ്ട് കലാകാരന്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു. സിനിമയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാകുന്നവരാണ് സ്റ്റണ്ട് താരങ്ങളെന്നും അവര്‍ക്ക് എന്തു സഹായവും നല്‍കാന്‍ താന്‍ മുമ്പന്തിയിലുണ്ടാകുമെന്നും രജനീകാന്ത് അറിയിച്ചു.