Friday 17 November 2017

ഒടിയന്‍ മൂന്നാം ഷെഡ്യൂളിന് തുടക്കം; ഡിസംബര്‍ അഞ്ചിന് ലാലേട്ടന്‍ ജോയിന്‍ ചെയ്യും

By Farsana Jaleel A.14 Nov, 2017

imran-azhar

ഒടിയനില്‍ അതി ഗംഭീര മേക്ക് ഓവറുമായി മോഹന്‍ലാല്‍. മോഹന്‍ലാലിനെ നായകനാക്കി വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്‍. ഒടിയന്‍ മോഷന്‍ പോസ്റ്ററില്‍ മീശയില്ലാതെ 30 കാരന്‍ മാണിക്യന്‍ മോഹന്‍ലാലിനെയാണ് ദൃശ്യമാകുക. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളിലാണ് 30 കാരനായി മീശയില്ലാതെ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.

ഡിസംബര്‍ അഞ്ചിന് മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. സംവിധായകനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഒടിയന് വേണ്ടി താന്‍ പട്ടിണി കിടക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഒടിയന്‍ രണ്ട് കാലഘട്ടത്തില്‍ നടക്കുന്ന ചിത്രമാണെന്നും പ്രസന്റിലും 10, 30 വര്‍ഷം പുറകോട്ടുമുള്ള കാലഘട്ടമാണെന്നും മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 30 വര്‍ഷം നമ്മള്‍ എങ്ങനെ മാറ്റാം അങ്ങനെ പറഞ്ഞാല്‍ ഓരോ വര്‍ഷം കൂടുന്തോറും ഒരാള്‍ ശരീരം വണ്ണം വെച്ച് പോവുകയാണെങ്കില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആ ശരീരം വളരെ കുറയുകയും ആ ഒരു ചെറുപ്പത്തില്‍ അദ്ദേഹം എങ്ങനെ ഉണ്ടായിരുന്നു എന്നുള്ളതിന്റെ ഒരു കണ്‍സെപ്റ്റും ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ലാല്‍ വ്യക്തമാക്കി. അതുകൊണ്ട് തീര്‍ച്ചയായും ആ സമയത്ത് പട്ടിണി കിടന്നെങ്കിലും അങ്ങനെ ആക്കിയെടുക്കുമെന്നും മോഹന്‍ലാല്‍.

ഒടിയന് വേണ്ടി മോഹന്‍ലാലിനെ പരിശീലിപ്പിക്കുന്നത് ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ്. മോഹന്‍ലാലിന്റെ ഫിറ്റ്‌നെസ് ലെവല്‍ പരിശോധിച്ച ടീം 35 മുതല്‍ 40 ദിവസം വരെയാണ് മോക്ക് ഓവറിനായി കണക്കു കൂട്ടിയിരിക്കുന്നത്. ഫ്രാന്‍സിന്‍ നിന്നും 25 പേരും ഉണ്ടാകും. ചിത്രത്തിലെ ചെറുപ്പകാലത്തെ ചിത്രീകരിക്കുന്നതിനായി മോഹന്‍ലാല്‍ കഠിനമായ വ്യായാമ മുറകളാണ് ചെയ്യുന്നത്. ചിത്രത്തിനായി 15 കിലോയോളം ഭാരം കുറയ്ക്കുമെന്നാണ് സൂചന. ഭാരം കുറയ്ക്കാന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍ എത്തിയതും സാധാരക്കാര്‍ക്കൊപ്പം ക്യൂവില്‍ നിന്നതും ക്യൂ നിന്നതും ചര്‍ച്ചയായിരുന്നു.
 ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഒപിയുടെ ക്യൂവില്‍ നിന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയന് വേണ്ടിയാണ് മോഹന്‍ലാല്‍ തന്റെ ഭാരം കുറയ്ക്കുന്നത്.

മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്നാണ് ആക്ഷനും കൊറിയോഗ്രാഫിയും നിര്‍വ്വഹിക്കുക. പുലിമുരുകന്‍ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പാലക്കാടും വാരണാസിയുമാണ് ലൊക്കേഷന്‍.