Wednesday 18 July 2018

വീണ്ടും വൈറലായി മോഹന്‍ലാലിന്റെ പുതിയ ലുക്ക്

By Farsana Jaleel.19 Dec, 2017

imran-azhar

സുചിത്രയ്ക്കും പ്രണവിനുമൊപ്പം പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസങ്ങളില്‍ മീശയില്ലാതെ കൂളിംഗ് ഗ്ലാസുമായി നീല ടീഷര്‍ട്ടിലുള്ള മോഹന്‍ലാലിന്റെ ഗംഭീര മേക്ക് ഓവര്‍ ചിത്രമായിരുന്നു വൈറല്‍. എന്നാലിപ്പോള്‍ ഭാര്യയ്ക്കും മകനുമൊപ്പമുള്ള ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

 

മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന് വേണ്ടിയുള്ള തടി കുറയ്ക്കാനുള്ള ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചെന്നൈയില്‍ നിന്നും കൊച്ചിയിലെത്തിയിരുന്നു. ശേഷം ചെന്നൈയിലേയ്ക്ക് മടങ്ങിപ്പോയ മോഹന്‍ലാലിന്‍ ചെന്നൈയില്‍ നിന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പവും അവധി ദിവസങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ്.

 


മോഹന്‍ലാലിന്റെ മേക്ക് ഓവറാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോയ കാലവും തന്റെ യൗവനവും തിരിച്ചു പിടിച്ച് 30 കാരനെ പോലെയാണ് മോഹന്‍ലാല്‍ ഈ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇടപ്പള്ളി മൈ ജി ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു താരം. മോഹന്‍ലാലിന്റെ പുതിയ രൂപമാറ്റം കണ്ട് ആരാധകര്‍ ആവേശത്തിലായി.

 

18 കിലോ ഭാരമാണ് മോഹന്‍ലാല്‍ ഒടിയന് വേണ്ടി കുറച്ചത്. അതും 51 ദിവസം കൊണ്ട്. ചിത്രത്തില്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവന കാലത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങിയ 30 അംഗ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തിലായിരുന്നു പരിശീലനം. ഹോളിവുഡ് താരങ്ങളടക്കം ലോക നിലവാരമുള്ള കായിക താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണ് മോഹന്‍ലാലിന്റെ ഭാരം കുറച്ചതിന് പിന്നില്‍.