Friday 17 November 2017

ഇതുവരെ ലാലേട്ടന്‍ പാടിയത് 35 ഗാനങ്ങള്‍....ഇനി എത്ര?

By Farsana Jaleel.23 Sep, 2017

imran-azhar

സ്വന്തം സിനിമയില്‍ മൂളുന്നത് മോഹന്‍ലാലിന് പുതുമയല്ല. ഇതുവരെ 34 ചിത്രങ്ങളില്‍ ഇതുവരെ മോഹന്‍ലാല്‍ തന്റെ സിനിമകള്‍ക്കായി പാടിയിട്ടുണ്ട്. അതില്‍ ആറെണ്ണം എക്കാലത്തേയും സൂപ്പര്‍ ഹിറ്റായി. അതില്‍ ആദ്യം കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ കൈതപ്പൂവിന്‍ എന്നു തുടങ്ങുന്ന ഗാനമാണ്. എന്നാല്‍ ബ്ലസ്സി ചിത്രമായ ഭ്രമരം ഇറങ്ങിയതോടെ അണ്ണാറാക്കണ്ണാ വാ...എന്നു തുടങ്ങുന്ന ഗാനം തരംഗമായി. കൊച്ചു കുട്ടികളടക്കം മുതിര്‍ന്നവരും ഈ ഗാനം ഏറ്റെടുത്തു. അമലാ പോളിനൊപ്പം ഒന്നിച്ചഭിനയിച്ച റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലെ ആറ്റുമണല്‍ പായയില്‍ എത്തിയതോടെ കുട്ടികളടക്കം മുതര്‍ന്നവര്‍ ഒരേ സ്വരത്തില്‍ മൂളാന്‍ തുടങ്ങി ഈ ഗാനം. ഇതുപോലെ തന്‍മാത്രയിലെ ഇതളൂര്‍ന്നു വന്ന പനിനീര്‍ ദളങ്ങള്‍, ബലേട്ടനിലെ കറു കറു കറുത്തൊരു പെണ്ണാണെ, ഏയ് ഓട്ടോയിലെ എ ഇ ഐ ഒ യു തുടങ്ങീ മോഹന്‍ലാല്‍ പാടിയ ഗാനങ്ങളും ഹിറ്റാണ്.

1985ല്‍ എം.ജി.ശ്രീകുമാറിനൊപ്പം ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ എന്ന സിനിമയിലെ സിന്ദൂരമേഘം ശൃംകാരകാവ്യം എന്ന ഗാനമാണ് മോഹന്‍ലാല്‍ ആദ്യമായി ആലപിക്കുന്നത്. കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിലെ നീയറിഞ്ഞോ എന്ന ഗാനത്തിലൂടെയാണ് ആരാധകര്‍ ലാലേട്ടന്റെ ശബ്ദം തിരിച്ചറിയുന്നത്. ഈ ചിത്രത്തിലാണ് മാളയും മോഹന്‍ലാലും ആദ്യമായും അവസാനമായും ഒന്നിച്ചു പാടുന്നത്.

പടയണി, പദമുദ്ര, ചിത്രം, വിഷ്ണുലോകം, സൂര്യ ഗായത്രി, ബട്ടര്‍ഫ്ളൈസ്, ഗന്ധര്‍വ്വം, കളിപാട്ടം, മണിച്ചിത്രത്താഴ്, സ്പടികം, ദ പ്രിന്‍സ്, ഒളിമ്പ്യന്‍ അന്തോണി ആദം, ഉസ്താദ്, പ്രജ, ചതുരംഗം, ഉടയോന്‍, മാടമ്പി, കാസിനോവ, ഒരു നാള്‍ വരും, പ്രണയം എന്നീ ചിത്രങ്ങളിലായി ഔസേപ്പച്ചന്‍, ഷങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, സുജാത, വസുന്തരദാസ്, റിമി ടോമി, ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പവും മോഹന്‍ലാല്‍ പാടി അഭിനയിച്ചിട്ടുണ്ട്.

പുലിമുരുകന് വേണ്ടി മലയാറ്റൂര്‍ മലയും കേറി എന്നുള്ള ഒരു കോറസാണ് മോഹന്‍ലാല്‍ അവസാനമായി പാടുന്നത്. വില്ലനില്‍ വീണ്ടും മോഹന്‍ലാല്‍ ഗായകനാകുന്നു. യേശുദാസിനൊപ്പം രണ്ടു വരി പാടാനുള്ള ഭാഗ്യമാണ് ഇത്തവണ മോഹന്‍ലാലിന് കൈവന്നത്. കണ്ടിട്ടും കണ്ടിട്ടും എന്നമാണ് യേശുദാസിനൊപ്പം മോഹന്‍ലാല്‍ മൂളുന്നത്. എന്നാല്‍ ഇതാദ്യമായല്ല മോഹന്‍ലാല്‍ യേശുദാസിനൊപ്പം പാടുന്നത്. 1992ല്‍ സൂര്യഗായത്രി എന്ന ചിത്രത്തില്‍ ഒ.എന്‍,വി കുറുപ്പിന്റെ അതിമനോഹരമായ തമ്പുരു കുളിര്‍ ചൂടിയോ എന്ന വരിക്ക് രവീന്ദ്രന്റെ സംഗീതത്തില്‍ കെ.എസ്.ചിത്രയ്ക്കും യേശുദാസിനുമൊപ്പം മോഹന്‍ലാല്‍ പാടിയിട്ടുണ്ട്.