Friday 17 November 2017

ഇനി മോഹന്‍ലാലിന്റെ കാലം, കൈ നിറയെ ചിത്രങ്ങളുമായി മോഹന്‍ലാല്‍

By Farsana Jaleel.08 Nov, 2017

imran-azhar

 

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് സമ്മാനിച്ചത് 44 സിനിമകള്‍. ബോക്‌സ് ഓഫീസ് സൂപ്പര്‍ ഹിറ്റായ ഒപ്പമായിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം. ഒപ്പത്തിന് ശേഷം കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലൂടെ പ്രിയനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

 

എന്നാലിപ്പോള്‍ പുറത്തുവരുന്നത് ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ അല്ലെന്നാണ്. മറിച്ച് പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ചിത്രത്തിന്റെ ജോലികള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും സൂചനയുണ്ട്.

 

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ നിമിറിന്റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ പ്രിയദര്‍ശന്‍. നിമിറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ജോലികള്‍ തുടങ്ങുകയുള്ളുവെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

 

എന്നാല്‍ മോഹന്‍ലാലിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. പരസ്യ സംവിധായകന്റെ ഒടിയന്‍, എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം, പൃഥ്വിയുടെ ലൂസിഫര്‍ തുടങ്ങിയ ബിഗം ബഡ്ജറ്റുകളാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.