Friday 16 November 2018


പുത്തന്‍ ലുക്കില്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

By Farsana Jaleel.26 Dec, 2017

imran-azhar

പ്രേക്ഷകരെ മോഹന്‍ലാല്‍ ഞെട്ടിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. മോഹന്‍ലാല്‍ മീശയില്ലാതെ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്കിടയില്‍ വലിയ കൗതുകമുണര്‍ത്തിയിരുന്നു. കൂളിംഗ് ഗ്ലാസും ധരിച്ച് മീശയില്ലാതെ നീല ഷീഷര്‍ട്ടിലെത്തിയ ലാലേട്ടന്റെ ചിത്രമായിരുന്നു കഴിഞ്ഞ കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍. എന്നാലിപ്പോള്‍ താരത്തിന്റെ പുതിയ ലുക്ക് വീണ്ടും വൈറലായിരിക്കുകയാണ്.

 

മുമ്പ് നീല ടീഷര്‍ട്ടിലായിരുന്നു മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇപ്പോള്‍ ചുവന്ന ഷര്‍ട്ടിലാണ് എത്തിയിരിക്കുന്നത്. ചുവന്ന ഷര്‍ട്ടും വെള്ള പാന്‍സും ധരിച്ചെത്തിയ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് ക്രിസ്തുമസ് ആശംസകളും നേര്‍ന്നു.