Wednesday 10 August 2022




ക്യൂട്ട്‌ ഗ്ലാമര്‍ ലുക്കിൽ നസ്രിയ; ചിത്രങ്ങള്‍ വൈറൽ

By santhisenanhs.05 Jun, 2022

imran-azhar

 

നടി നസ്രിയ നസീമിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. ഫാഷന്‍ ബ്രാന്‍ഡ് സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്. നീരജ കോനയാണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. അഡ്രിന്‍ സെക്വാരയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

 

നസ്രിയയുടെ ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന്‍, സ്രിന്ദ, പ്രയാഗാ മാര്‍ട്ടിന്‍, അനുപമ പരമേശ്വരന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്തൊരു ഗ്ലാമര്‍ എന്താണ് ദുല്‍ഖര്‍ കുറിച്ചത്. താരങ്ങള്‍ക്ക് പുറമേ നിരവധി ആരാധകരും നസ്രിയയെ പ്രശംസിച്ച് രംഗത്തെത്തി. ഗ്ലാമറായതോടൊപ്പം തന്നെ വളരെ ക്യൂട്ടായിട്ടുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

 

അണ്‍ടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയുടേതായി റിലീസ് കാത്തിരിക്കുന്നത്. നാനിയാണ് ചിത്രത്തിലെ നായകന്‍. ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായൊരുക്കുന്ന അണ്‍ടെ സുന്ദരാനികി മൈത്രി മൂവി മേക്കേഴ്‌സാണ് നിര്‍മിക്കുന്നത്. വിവേക് സാഗറാണ് സംഗീത സംവിധാനം. രവിതേജ ഗിരിജാലയാണ് എഡിറ്റര്‍. നികേത് ബൊമ്മി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.