Tuesday 12 December 2017

നിവിന്‍ പോളി ഇന്ന് 33ാം പിറന്നാള്‍

By Farsana Jaleel.11 Oct, 2017

imran-azhar

 

 

മലയാളികളുടെ റൊമാന്റിക് ഹീറോയ്ക്ക് ഇന്ന് 33ാം പിറന്നാള്‍. വിനീത് ശ്രീനിവാസന്റെ കൈ പിടിച്ച് വെള്ളിത്തിരയില്‍ അരങ്ങേറിയ നിവിന്‍ പോളി വ്യത്യസ്ത വേഷങ്ങളിലൂടെ യുവാക്കളുടെ മനസ്സില്‍ ഇടംപിടിച്ചു. 2009ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസനാണ് നിവിന്‍ പോളിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്.

 

മലര്‍വാടിക്ക് ശേഷം മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തട്ടത്തിന്‍ മറയത്തിലൂടെ നിവിന്‍ യുവാക്കളുടെ റൊമാന്റിക് ഹീറോയായി മാറിയത്. പിന്നീട് നേകം, ഓം ശാന്തി ഓഷാന, ബാംഗ്ലൂര്‍ ഡേയ്‌സ്, മിലി, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങീ ചിത്രങ്ങളില്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ചു.

 

1984ല്‍ പോളി ബൊണവെച്വറിന്റെയും ആരവിന്റെയും മകനായി സീറോ മലബാര്‍ കത്താലിക്ക് കുടുംബത്തിലാണ് ജനനം. ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ നിന്നും എഞ്ചിനിയറിംഗ് ബിരുദം നേടി. ശേഷം ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുവെയായിരുന്നു പിതാവിന്റെ മരണം. തുടര്‍ന്ന് നാട്ടിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു നിവിന്‍.