Wednesday 22 May 2019


യൂട്യൂബില്‍ വൈറലായി അഡാര്‍ ലവിലെ പാട്ട്

By Anju N P.10 Feb, 2018

imran-azhar

റിലീസായി കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ  സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക മലരായ പൂവി എന്നു തുടങ്ങുന്ന പാട്ട്. യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതാണ് ഈ ഗാനം. ഇന്നലെയാണ് ഗാനം യു ട്യൂബില്‍ അപ്‍‌ലോഡ് ചെയ്തത്. ഇതുവരെ 631,373 പേരാണ് പാട്ട് ആസ്വദിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ആലാപനം. സംഗീതം ഷാന്‍ റഹ്മാന്‍. പിഎംഎ ജബ്ബാറിന്റെതാണ് വരികള്‍. 

 

 

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൌസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളി അഡാര്‍ ലവിന്റെ നിര്‍മ്മാണം.