Thursday 27 February 2020




മഞ്ജു ദിലീപിനോട് വൈരാഗ്യം തീര്‍ക്കുകയാണ്, മഞ്ജു ചെന്നുപെട്ടത് അപകടകരമായ ചതിക്കുഴിയില്‍: പിസി ജോര്‍ജ്

By Farsana Jaleel.26 Oct, 2017

imran-azhar

 

മഞ്ജുവിനെതിരെ തുറന്നടിച്ച് പിസി ജോര്‍ജ് എം.എല്‍.എ. മഞ്ജു ദിലീപിനോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് ജോര്‍ജ്. എന്തുകൊണ്ട് മഞ്ജു പ്രസവിച്ച മകള്‍ ദിലീപിനൊപ്പം നില്‍ക്കുന്നുവെന്നും പിസി ചോദിക്കുന്നു. മഞ്ജു നല്ല നടിയാണെന്നും അവരുടെ അഭിനയം ഇഷ്ടമാണെന്നും പറഞ്ഞ പിസി മഞ്ജു ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണെന്നും പറയാന്‍ മറന്നില്ല.

 

ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ ആയിരുന്നെന്നും എന്നാലിപ്പോള്‍ മഞ്ജു ദിലീപിനോടു വൈരാഗ്യം തീര്‍ക്കുകയാണെന്നും പിസി. എന്നാല്‍ മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നുവെന്നും അത് മഞ്ജു പ്രസവിച്ച ഒരു പെണ്‍കുട്ടിയല്ലേയെന്നും പിസി ചോദിക്കുന്നു.

 

എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നത്. ആലുവ റൂറല്‍ എസ്.പി അടക്കമുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ദിലീപിനെ ആലുവ പാലസില്‍ വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ടീമിലെ ഒരു ഐജിക്ക് അതിനോട് യോജിപ്പില്ലായിരുന്നു. അദ്ദേഹം സെന്‍കുമാറിനെ അറിയിച്ചതിനെ തുടര്‍ന്ന് 13 മണിക്കൂറിന് ശേഷം ദിലീപിനെ വിട്ടയക്കുകയായിരുന്നെന്നും പിസി.

 

അടുത്ത ദിനം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പായതിനാല്‍ സെന്‍കുമാര്‍ ഇടപെട്ട് അറസ്റ്റഅ ഒഴിവാക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഇതിന് നേതൃത്വം നല്‍കുന്നത് എഡിജിപി സന്ധ്യയാണ്. എഡിജിപിയും മഞ്ജുവുമായുള്ള അഭേദ്യമായ അവിഹിത ബന്ധവും ഇതിലുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും പിസി വ്യക്തമാക്കി.