Saturday 18 November 2017

ഫൈ​നല്‍ തീര്‍​ന്ന​ത് അ​റി​ഞ്ഞില്ല: പ്രീ​തി സിന്‍റയ്ക്ക് ട്രോ​ള​ുകളുടെ പൂരം

By SUBHALEKSHMI B R.13 Sep, 2017

imran-azhar

മുംബൈ: ഐ.പി.എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍െറ ഉടമയായ പ്രീതി സിന്‍റയെ ക്രിക്കറ്റ് ആരാധകര്‍ക്കും ഏറെ പരിചിതയാണ്. പ്രീതിക്ക് സിനിമയോടുള്ള അതേ താല്‍പ്പര്യവും ആവേശവുമെല്ളാം ക്രിക്കറ്റിനോടും ഉണ്ട്. കൂടാതെ, മിക്കപ്പോഴും തന്‍െറ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഗ്യാലറിയിലുണ്ടാവുകയും ചെയ്യും.എന്നാല്‍, പ്രീതിയുടെ ക്രിക്കറ്റ് സ്നേഹത്തെ പ്രശംസിച്ച അതേ ആരാധകരില്‍ നിന്ന് പ്രീതിയെ ട്രോളുന്ന തിരിക്കിലാണ്. പ്രീതിക്ക് പറ്റിയ ഒരു അബദ്ധമാണ് താരത്തിനെതിരെ തിരിയാന്‍ സോഷ്യല്‍ മീഡിയയെ പ്രേരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും സെയ്ന്‍റ്. കിറ്റ്സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെയാണ് പ്രീതിക്ക് അബദ്ധം പറ്റിയത്. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗും ക്രിക്കറ്റ് ലോകത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ടൂര്‍ണ്ണമെന്‍റിന് നല്ള ആരാധക പിന്തുണയുമുണ്ട്.
എല്ളാവരും മത്സരം കാണാനും നൈറ്റ് റൈഡേഴ്സിനെ പ്രോത്സാഹിപ്പിക്കാനും പറഞ്ഞതാണ് പ്രീതിക്ക് വിനയായത്. കാരണം പ്രീതി ട്വിറ്ററില്‍ കുറിക്കുന്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു. മത്സരം എന്തായെന്ന് ചോദിച്ച ആരാധകന് ട്വിറ്ററിലൂടെ മറുപടി നല്‍കുന്നതിനിടെയാണ് പ്രീതിക്ക് ഈ അബദ്ധം പറ്റിയത്. അങ്ങനെ ട്രോളന്മാര്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് താരത്തെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. നൈറ്റ് റൈഡേഴ്സ് കിറ്റ്സിനെ പരാജയപ്പെടുത്തി കിരീടം നേടുകയായിരുന്നു. നൈറ്റ് റൈഡേഴ്സിനിത് രണ്ടാമത്തെ കിരീട നേട്ടമാണ്.