Monday 22 July 2019




സമപ്രായക്കാരനായ പൃത്വിയുടെ അമ്മയാകാൻ മടിയായിരുന്നുവെന്ന് ലെന, ലെനക്ക് 49 പ്രിത്വിക്ക് 36 ഇവരെങ്ങനെ സമപ്രായമാകുമെന്ന് ആരാധകർ: ലെനക്കെതിരെ ട്രോൾ മഴ

By Sooraj Surendran .11 Feb, 2019

imran-azhar

 

 

മലയാള സിനിമയിൽ മികച്ച ബോക്സ് ഓഫീസ് ഹിറ്റ് നേടിയതും പൃത്വിരാജിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ച സിനിമയാണ് 'എന്ന് നിന്റെ മൊയ്‌ദീൻ'. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. ചിത്രത്തിൽ പൃത്വിരാജ് കഥാപാത്രത്തിന്റെ അമ്മവേഷം ചെയ്തത് ലെനയാണ്. ലെന ഒരു ചാനൽ അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ട്രോളന്മാരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്.

 

ചിത്രത്തിൽ പൃത്വിരാജിന്റെ അമ്മ വേഷമായ പാത്തുമ്മ എന്ന കഥാപാത്രമാണ് താൻ ചെയ്യേണ്ടതെന്ന് സംവിധായകൻ ആര്‍ എസ് വിമല്‍ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നും, ഒരേ പ്രായമുള്ള താൻ എങ്ങനെയാണ് പൃത്വിരാജിന്റെ അമ്മ വേഷം ചെയ്യുക? അങ്ങനെ ചെയ്താൽ പ്രേക്ഷകർ അത് വിശ്വസിക്കുമോ? എന്നായിരുന്നു ലെനയുടെ പ്രതികരണം.

 

എന്നാൽ 36 വയസുള്ള പൃത്വിരാജും 49 വയസുള്ള ലെനയും എങ്ങനെയാണ് സമപ്രായക്കാരാകുന്നത്, തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളണ്ടേ ഇങ്ങനെ നീളുന്നു ലെനയ്‌ക്കെതിരായ വിമർശനങ്ങൾ. എന്തായാലും സംഭവം ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്.