Saturday 24 June 2017

പുലിമുരുകന്‍ മാലയുടെ ലേലത്തുക ജീവകാരുണ പ്രവര്‍ത്തനങ്ങള്‍ക്ക്

By sruthy sajeev .21 Apr, 2017

imran-azhar


മോഹന്‍ലാലിന്റെ സൂപ്പര്‍ ചിത്രം പുലിമുരുകനില്‍ മോഹന്‍ലാല്‍ അണിഞ്ഞിരുന്ന മാല അരുണ്‍ പ്രഭാകര്‍ എന്ന ആള്‍ 1,10,000 രൂപയ്ക്കാണ് ലേലത്തില്‍ വാങ്ങിയത്. ആ
മാല ലേലത്തില്‍ വാങ്ങിയ ആളിന് മോഹന്‍ലാല്‍ തന്നെ മാല സമ്മാനിച്ചു. ലേലത്തില്‍ ലഭിച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മോഹന്‍ലാലിന്റെ ദ് കംപ്‌ളീറ്റ് ആക്ടര്‍ എന്ന വെബ്സൈറ്റിലാണ് മാലയുടെ ലേലം നടന്നത്. വില്ലന്‍ സിനിമയില്‍ തനിക്കൊരു കണ്ണട ഉണ്ടെന്നും അതു ഇതുപോലെ ലേലം ചെയ്യുമെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ വ്യക്തമാക്കി.