Monday 18 June 2018

എന്റെ വലത് കണ്ണിന് കാഴ്ചയില്ല ; വെളിപ്പെടുത്തലുകളുമായി റാണാ ദഗ്ഗുബാട്ടി

By Greeshma.G.Nair.30 Apr, 2017

imran-azhar

 

 

 

 


വലത് കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുകളുമായി റാണാ ദഗ്ഗുബാട്ടി . ഒരു ടെലിവിഷൻ ചാനലിന് 2016 ൽ നൽകിയ പരിപാടിയിലാണ് റാണ ഇക്കാര്യം വ്യക്തമാക്കിയത് .


ശാരീരിക വൈകല്യങ്ങളെ ആത്‌മവിശ്വാസം കൊണ്ട് മറികടക്കാൻ സാധിക്കുമെന്നും റാണ പറഞ്ഞു .

 

എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല. ഏതോ മഹത് വ്യക്തി മരണാനന്തരം അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നു. എങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല.
എന്നും അദ്ദേഹം പറഞ്ഞു .

 

ശാരീരിക പ്രശ്നങ്ങളിൽ തളരാതെ പ്രതിസന്ധികളെ മറികടന്ന് ഉയർത്തെഴുന്നേൽക്കണം . ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും മറികടക്കാം .

 

കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ഭൂരിഭാഗം സമയവും ബാഹുബലിയ്ക്കായി മാറ്റിവച്ചതിൽ ഫലം ഉണ്ടായെന്നും
ബാഹുബലി തന്റെ എക്കാലത്തെയും സ്വപ്നമെന്നും റാണ പറഞ്ഞു .