Saturday 26 September 2020




റാണ ദഗുപതിയുടെ വിവാഹം, പ്രവേശനം കോവിഡ് ടെസ്റ്റിന് ശേഷം

By geethu nair.06 Aug, 2020

imran-azhar

പല്‍വാല്‍ദേവന്‍ എന്ന ഒറ്റ കഥാപാത്രം മാത്രം മതി റാണ ദഗുപതിയെ പ്രേഷ്‌കര്‍ക്ക് ഓര്‍ക്കാന്‍. ഒരു തികഞ്ഞ വില്ലന്റെ എല്ലാ മാനറിസങ്ങളും കൊണ്ട്് ബാഹുബലിക്കൊപ്പം നിന്ന താരമാണ് റാണ. ഈ മാസം എട്ടിനാണ് താരത്തിന്റെ വിവാഹം. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ആണ് റാണയുടെ വധു. മെയ് 12 നാണ് തന്റെ വിവാഹവിവരം ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ താരം അറിയിച്ചത്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന വിവാഹത്തില്‍ 30-ല്‍ താഴെ അതിഥികള്‍ മാത്രമേ പങ്കെടുക്കുകയുള്ളു എന്നും സ്പെഷ്യല്‍ തീമിലാകും വിവാഹം എന്നും കോവിഡ് 19 ടെസ്റ്റ് നടത്തിയതിന് ശേഷമേ അതിഥികള്‍ വിവാഹത്തിനെത്തു എന്നും റാണയുടെ അച്ഛന്‍ സുരേഷ് ബാബു പറയുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. എല്ലായിടത്തും സാനിറ്റൈസ് സൗകര്യവും ഒരുക്കും. സന്തോഷമുള്ള ഈ അവസരത്തില്‍ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ്. സുരേഷ് ബാബു പറയുന്നു.