Sunday 24 January 2021




ചന്ദ്രമുഖി 2 സിനിമയ്ക്ക് അഡ്വാൻസ് ലഭിച്ച മൂന്നു കോടി രൂപ കോവിഡ് ഫണ്ടിന് നൽകി രാഘവ ലോറൻസ്‌

By Online Desk .10 Apr, 2020

imran-azhar

 

ചന്ദ്രമുഖി 2 സിനിമയ്ക്ക് അഡ്വാൻസ് ആയി ലഭിച്ച മൂന്ന് കോടി രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ടിലേക്ക് നൽകി നടൻ രാഘവ ലോറൻസ്. അമ്പതു ലക്ഷം രൂപ വീതം പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കുമാണ് ലോറൻസ് നൽകിയത്. കൂടാതെ, തമിഴ് സിനിമയിലെ ദിവസ വേതനക്കാർക്കു നൽകാനുള്ള ഫെഫ്സിയുടെ ഫണ്ടിലേക്കും ഡാൻസർ യൂണിയനും അദ്ദേഹം അമ്പതു ലക്ഷം രൂപ വീതം നൽകി.