Tuesday 22 January 2019


ആരാധകന്‍ ആ വാക്കു ഉപയോഗിച്ചത് സായി പല്ലവിക്ക് ഇഷ്ടമായില്ല; അങ്ങനെ വിളിക്കരുതെന്ന് തുറന്നടിച്ച് സായ്

By Farsana Jaleel.23 Oct, 2017

imran-azhar

 

നിവിന്‍ പോളിയുടെ കൈപിടിച്ച് പ്രേമത്തിലൂടെ അരങ്ങേറിയ സായി പല്ലവി അടുത്തിടെയായി സ്ഥിരം വാര്‍ത്തകളില്‍ നിറയാറുണ്ട്. മലയാളത്തില്‍ നിന്നും തമിഴിലേയ്ക്കും, തമിഴില്‍ നിന്നും തെലുങ്കിലേയ്ക്കു ചേക്കാറാന്‍ ഒരുങ്ങുന്ന സായി പല്ലവി എന്നും വാര്‍ത്ത കോളങ്ങളില്‍ നിറഞ്ഞുനിന്നു.

 

ഇത്തവണത്തെ വാര്‍ത്ത മല്ലൂ ഗേളാണ്. അതെ. ആദ്യ സിനിമ അല്‍ഫോന്‍സ് പുത്രന്റെ പ്രേമം. തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാള സിനിമയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട സായി പല്ലവിയെ പലരും മലയാളിയായാണ് കാണുന്നത്. തെലുങ്കില്‍ പലരും സായിയെ മലയാളിയായാണ് കാണുന്നത്. മല്ലു ഗേള്‍ എന്നും പലരും സായിയെ വിളിക്കാറുണ്ട്. ഈ വിളിയാണ് സായി പല്ലവിക്ക് ഇഷ്ടമല്ലാത്തതും.

 

മലയാളിയെന്ന് വിളിക്കുന്നവരോട് താന്‍ മലയാളിയല്ലെന്നും തമിഴ് പെണ്‍കുട്ടിയാണെന്നും കോയമ്പത്തൂരിലാണ് ജനിച്ചുവളര്‍ന്നതെന്നും തനി തമിഴ് പെണ്‍കുട്ടിയാണെന്നും ആവര്‍ത്തിച്ച് പറയാറുണ്ട് സായി. എന്നിട്ടും പലരും സായിയെ മല്ലു ഗേള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ചില തെലുങ്ക് മാധ്യമങ്ങളിലും മലയാളിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമിഴ് നടനുമായി പ്രണയത്തിലാണെന്ന വാര്‍ത്തയെക്കാള്‍ തനിക്ക് ദേഷ്യമുണ്ടാക്കുന്ന കാര്യമാണ് മല്ലു ഗേളെന്ന വിളിയെന്നും സായ് തുറന്നടിച്ചു.